അംഗനവാടികളിലും,ബ്ലോക്ക്‌ പഞ്ചായത്തിലും ആയുഷ് മിഷണിലും ജോലി ഒഴിവുകൾ, government of kerala temporary job vacancies 2024

December 26, 2023

Government of kerala temporary job vacancies 2024


കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ, പത്താം ക്ലാസ്സ്‌ യോഗ്യത മുതൽ ഉള്ളവർക്ക് അംഗണവാടികളിൽ മുതൽ ജോലി നേടാവുന്ന അവസരങ്ങൾ, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.ഷെയർ കൂടി ചെയ്യുക.

ആയുർവേദ നേഴ്സ് ഒഴിവ് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു

തൃശ്ശൂർ: നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പ് ഗവൺമെന്റ് ആയുർ വേദ ആശുപ്രതിയിലേക്കുള്ള ആയുർവേദ നേഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ
താൽകാലികമായി നിയമനം നടത്തുന്നു.

ബയോഡാറ്റയും ഫോട്ടോയും അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ഡിസംബർ 28 ന് 5 മണി വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. ജനുവരി 3 ന് രാവിലെ 11 മണിക്ക് ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അഭിമുഖം നടക്കുന്നതാണ്.

യോഗ്യത: ANM കോഴ്സ് പാസായതോ/1 വർഷത്തിൽ കുറയാത്ത സർക്കാർ അംഗീകൃത ആയുർവേദ നേഴ്സ് കോഴ്സ് വിജയം ഉണ്ടായിരിക്കണം.

ഉയർന്ന പ്രായപരിധി: 40 വയസ്സ്
Contact: 8113028721  വിളിക്കേണ്ട സമയം 10 മുതൽ 5 വരെ
❖ http://nam.kerala.gov.in ഈ വെബ്സൈറ്റിൽ കാണുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു കൊണ്ടുവരിക.

അങ്കണവാടി വർക്കർ ഹെൽപ്പർ തസ്‌തികളിലേക്ക് അപേക്ഷിക്കാം

കൊല്ലം ജില്ലയിലെ കിഴക്കേകല്ലട പഞ്ചായത്ത്  അങ്കണവാടികളിലേക്ക് ഹെൽപ്പർ, വർക്കർ തസ്തികളിലേക്ക് നിയമനം നടത്തുന്നു.

വർക്കർ തസ്‌തികയിൽ SSLC പാസായവർക്കും ഹെൽപ്പർ തസ്തികയിലേക്ക് SSLC പാസാകാത്തവർക്കും (എഴുത്തും വായനയും അറിയണം) പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ശാരീരിക-മാനസികക്ഷമതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.

പ്രായപരിധി: 18-46. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ3 വർഷത്തെ ഇളവ് ലഭിക്കും. ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിരതാമസം, ബി പി എൽ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡിസംബർ 22 മുതൽ ജനുവരി 10 വരെ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഐ സി ഡി എസ് ഓഫീസിൽ സ്വീകരിക്കും.
ഫോൺ : 0474 2585024

ടെക്നിക്കൽ അസ്സിസ്റ്റന്റ് നിയമനം

ജല അതോറിറ്റിയിയിൽ 
കൊല്ല: പുനലൂർ മെയിൻറനൻസ് ട്രിബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റൻഡ് തസ്തികയിലേക്ക് കരാർ നിയമനം. നിയമനകാലാവധി : ഒരു വർഷം. പ്രായപരിധി 18-35.
യോഗ്യതഃ അംഗീകൃത സർവ്വകലാശാലബിരുദം എം എസ് ഡബ്ല്യൂ യോഗ്യതയുള്ളവർക്കും പ്രവൃത്തിപരിചയമുളളവർക്കും മുൻഗണന. വേഡ് പ്രോസസിങിൽ (മലയാളം,ഇംഗ്ലീഷ്) സർക്കാർ അംഗീകൃത കോഴ്സ് പാസായിരിക്കണം.

ഒറിജിനൽ രേഖകൾ, ബയോഡേറ്റാ, യോഗ്യതാ രേഖകളുടെ പകർപ്പുകൾ സഹിതം ഡിസംബർ 28ന് ഉച്ചയ്ക്ക് 2 ന് ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് : ജില്ലാ സാമൂഹ്യനീതി ഓഫീസ്.
ഫോൺ- 0474-2790971.

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം നടത്തുന്നു

തൃശൂർ : ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ജെൻ്റർ സ്റ്റാറ്റസ് പഠനത്തിനായുള്ള പ്രോജക്ടിന്റെ ഭാഗമായി ജാഗ്രതാ സമിതി, വനിതാ വികസന പ്രവർത്തനം, ജി.ആർ.സി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മൂന്നുമാസത്തേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. 35 വയസ്സിന് താഴെയുള്ള വുമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി. സോഷ്യോളജി റെഗുലർ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.


അപേക്ഷ ഒല്ലൂക്കര ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും.അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30.
ഫോൺ: 0487 2375756.
Join WhatsApp Channel
Right-clicking is disabled on this website.