കേരള കാർഷിക സർവകലാശാലയിൽ ദിവസ വേതനത്തിൽ ഒരു സ്കിൽഡ് അസിസ്റ്റന്റ്
April 10, 2025
കേരള കാർഷിക സർവകലാശാലയിൽ ദിവസ വേതനത്തിൽ ഒരു സ്കിൽഡ് അസിസ്റ്റന്റ്
കാർഷിക സർവ്വകലാശാലയുടെ കായംകുളത്തുള്ള ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ദിവസ വേതനത്തിൽ ഒരു സ്കിൽഡ് അസിസ്റ്റന്റിന്റെ ഒഴിവ് വന്നിട്ടുണ്ട്.
അടിസ്ഥാന യോഗ്യത: വി.എച്ച്.എസ്. ഇ അഗ്രിക്കൾച്ചർ ആണ് .
സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കേറ്റിൻ്റെ അടിസ്ഥാനത്തിൽ നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കുന്നതാണ് വിജ്ഞാപന തീയതിയിൽ 36 വയസിൽ കൂടാൻ പാടില്ല. .
താല്പര്യമുള്ളവർ പേര്, മേൽവിലാസം, പ്രവൃത്തി പരിചയം, ഗവേഷണ പരിചയം എന്നിവയടങ്ങിയ ബയോ ഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം 10/04/2025 ന് രാവിലെ 9.30 ന് കായംകുളം ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ പ്രോജക്ട് ഡയറക്‌ടർ & ഹെഡ് മുൻപാകെ എഴുത്ത് പരീക്ഷ/ ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
2) കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടി സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.
യോഗ്യത വിവരങ്ങൾ എംബിബിഎസിനൊപ്പം ടിസിഎംസി രജിസ്ട്രേഷനും ഒരു വര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 11 ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം
3) മലപ്പുറം: മഞ്ചേരി സർക്കാർ നഴ്‌സിംഗ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നു.
താൽപര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർകാർഡ് എന്നിവ സഹിതം ഏപ്രിൽ 10ന് രാവിലെ 10.30ന് നഴ്‌സിംഗ് കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
യോഗ്യത വിവരങ്ങൾ : അംഗീകൃത നഴ്‌സിംഗ് കോളേജുകളിൽ നിന്നും നഴ്‌സിങ് വിഭാഗത്തിൽ പി.ജി യോഗ്യത, കെ എൻ എം.സി രജിസ്‌ട്രേഷൻ എന്നിവയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം
Post a Comment