ആശുപത്രിയിൽ അറ്റന്‍ഡന്റ് നിയമനം, ഡ്രൈവര്‍ നിയമനം, ലാബ് ടെക്നിഷ്യൻ, ആംബുലൻസ് ഡ്രൈവര്‍ നിയമനം,
ആശുപത്രിയിൽ അറ്റന്‍ഡന്റ് നിയമനം
ജില്ലാ ഗവ.ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന അറ്റന്‍ഡന്റിനെ താത്ക്കാലികമായി നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസും അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റര്‍ ചെയ്ത ഹോമിയോ ഡോക്ടറുടെ കീഴില്‍ ഹോമിയോ മരുന്ന് കൈകാര്യും ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ജില്ലാ ലേബര്‍ ഓഫീസര്‍ / ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. 10000 രൂപയാണ് ശമ്പളം. പ്രായപരിധി 40 വയസ്സില്‍ കൂടരുത്. താത്പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് / ആധാര്‍ കാര്‍ഡ് തുടങ്ങിയ അസല്‍ പ്രമാണങ്ങളും പകര്‍പ്പുകളും സഹിതം കല്‍പ്പാത്തി ചാത്തപുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ ഏഴിന് രാവിലെ 10.30 ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഫോണ്‍: 0491 2966355, 2576355.
ഡ്രൈവര്‍ നിയമനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെ ഡ്രൈവര്‍ (LMV) തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 29ന് രാവിലെ 11ന് അഭിമുഖം നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
ലാബ് ടെക്നിഷ്യൻ, ഡ്രൈവര്‍ നിയമനം
ആലപ്പുഴ: അബലപ്പുഴയിലെ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍, ആംബുലന്‍സ് ഡ്രൈവര്‍ തസ്തികകളില്‍ ഓരോ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
നവംബര്‍ 30ന് രാവിലെ 10.30നാണ് അഭിമുഖം. യോഗ്യരായവര്‍ അസല്‍ രേഖകളുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തണം.
ഇന്ന് കേരളത്തിൽ വന്നിട്ടുള്ള മറ്റു നിരവധി തൊഴിൽ അവസരങ്ങൾ 👇🏻
ലിങ്കിൽ നോക്കു 👇🏻
നിരവധി അവസരങ്ങൾ ദിവസവും അറിയാം ദിവസവും സന്ദർശിക്കുക
I am heavy driver i need to this job
ReplyDelete