എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിൽ നിയമനം നടത്തുന്നു, മറ്റു ജോലികളും
April 10, 2025
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിൽ നിയമനം നടത്തുന്നു
അഭിമുഖം ചേര്‍ത്തല ടൗണ്‍ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ തിയതി 11നു രാവിലെ 9.30 ന് | ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം.
100 ല്‍ അധികം ഒഴിവുകള്‍ ഉണ്ട്.
അഭിമുഖം ചേര്‍ത്തല ടൗണ്‍ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ ഏപ്രില്‍ 11 ന് രാവിലെ 9.30 ന് നടക്കും.
വിദ്യാഭ്യാസ യോഗ്യത: എസ് എസ് എല്‍ സി, പ്ലസ് ടു, ബിരുദം, ബി ബി എ, എം ബി എ (എച്ച് ആര്‍, അക്കൗണ്ട്‌സ്, ഫിനാന്‍സ്), എം.കോം, ഡിപ്ലോമ, ഐ റ്റി ഐ (മെക്കാനിക്കല്‍), ലോജിസ്റ്റിക്‌സ്.
നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും. ഫോണ്‍: 0477-2230624, 8304057735.
🛑 സര്‍ക്കാര്‍ ഐ.ടി.ഐയില്‍ അഭിമുഖം
കൊട്ടാരക്കര ഗവണ്മെന്റ് ഐ.ടി.ഐയില്‍ ഇലക്ട്രിഷ്യന്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തി നിന്നും ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ എന്നാ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ബിവോക്ക്/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എന്നിവയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.ടെക് ബിരുദം ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും.
Or ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.ടി.സി./എന്‍.എ.സി. യും 3 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും. ഏപ്രില്‍ 15നു രാവിലെ 11-ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. ഫോണ്‍ : 7012332456, 9946918632
🛑 ഡ്രാഫ്റ്റ്‌സ്മാന്‍ ജോലി ഒഴിവ്
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കരുനാഗപ്പള്ളി സബ് ഡിവിഷന്‍ കാര്യാലയത്തില്‍ നിലവിൽ ഉള്ള ഡ്രാഫ്റ്റ്‌സ്മാന്‍ അല്ലെങ്കില്‍ ഓവര്‍സിയര്‍ ഗ്രേഡ്-3 (സിവില്‍) തസ്തികയിലെ മൂന്ന് ഒഴിവുകളിലേയ്ക്ക് ദിവസ വേതനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
Iti,diploma യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഏപ്രില്‍ 22 ന് രാവിലെ 11 മണിക്ക് കരുനാഗപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയിലുള്ള ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
നിയമനം പരമാവധി 90 ദിവസത്തേയ്‌ക്കോ പി.എസ്.സി മുഖാന്തിരം ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിക്കുന്നതുവരെയോ മാത്രമായിരിക്കും.
ഫോണ്‍: 9846453614, 7907964778.
Post a Comment