കുടുംബശ്രീ കണക്ട് ടു വർക്ക് അപേക്ഷ ക്ഷണിച്ചു. & . തെരഞ്ഞെടുപ്പ് മായി ബന്ധപെട്ടു പോലീസ് ഓഫീസർ ആവാം

November 20, 2020

കുടുംബശ്രീ ആരംഭിക്കുന്ന കണക്ട് ടു  വർക്ക് പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിൽ കണ്ടെത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുക, തൊഴിൽ കണ്ടെത്താൻ സഹായിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കുടുംബശ്രീ ആരംഭിക്കുന്ന കണക്ട് ടു വർക്ക് പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഐ.റ്റി.ഐ, പോളി ഡിപ്ലോമ, ബിരുദം, മറ്റ് ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും 35 നും മധ്യേ. കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ ബി.പി.എൽ കുടുംബാംഗമോ ആയിരിക്കണം അപേക്ഷകർ.

താത്പര്യമുള്ളവർ അവരവരുടെ സി.ഡി.എസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് സി.ഡി.എസുമായി ബന്ധപ്പെടണം.    *പോലീസ് ഓഫീസർമാരെ നിയമിക്കുന്നു*


പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതലകൾക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു.


വിരമിച്ച പോലീസുദ്യോഗസ്ഥർ വിമുക്ത ഭടന്മാർ, 18 വയസു കഴിഞ്ഞ എസ്പിസി, എൻസിസി കേഡറ്റുകൾ, സ്കൗട്ട്സ്, എൻഎസ്എസ് എന്നിവയിലെ അംഗങ്ങൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം.താല്പര്യമുള്ളവർ ആധാർ കാർഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകർപ്പുകൾ സഹിതം അടുത്ത പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Join WhatsApp Channel
Right-clicking is disabled on this website.