പൊതുമേഖലാ സ്ഥാപനമായ ക്ളീൻ കേരള കമ്പനി ലിമിറ്റഡിൽ ജോലി |Clean Kerala Accountant Vacancy Apply Now

April 16, 2025

പൊതുമേഖലാ സ്ഥാപനമായ ക്ളീൻ കേരള കമ്പനി ലിമിറ്റഡിൽ ജോലി |Clean Kerala Accountant Vacancy Apply Now


തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ളീൻ കേരള കമ്പനി ലിമിറ്റഡിൻ്റെ പാലക്കാട് ജില്ലാ കാര്യാലയത്തിൽ ഒഴിവുള്ള അക്കൗണ്ട്സ് അസിസ്റ്റൻ്റിൻറെ ദിവസവേതനാടിസ്ഥാനത്തിലുള്ള ഒരു ഒഴിവിലേയ്ക്ക് നിയമിക്കുന്നതിനായി ചുവടെ സൂചിപ്പിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുമുളള 35 വയസ്സിനു താഴെയുള്ള വ്യക്തികൾക്കായി Walk-in-Interview നടത്തുന്നു.

ദിവസ വേതനം Rs. 755/- per day (പാലക്കാട് ജില്ലയിലുളളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്).

സ്ഥലം & തീയതി

22-04-2025 രാവിലെ 10.00 മണി
ക്ളീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10, (വഴുതക്കാട് ചിന്മയ സ്ക്കൂളിന് എതിർവശം)

വിദ്യാഭ്യാസ യോഗ്യത : B.Com ബിരുദം + Tally യിലുള്ള പ്രാവീണ്യം.

ജോലി പരിചയം
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയശേഷം ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്ത‌തിൽ 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

ജോലി പരിചയം
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയശേഷം ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്ത‌തിൽ 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

താൽപ്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9447792058.

പരമാവധി ഷെയർ ചെയ്യുക.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ഡിഗ്രി) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു) 

ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

സൗജന്യ കലാപരിശീലനം നൽകുന്നു

സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്ക് കേരളനടനം, ചെണ്ട തുടങ്ങിയ സൗജന്യ കലാപരിശീലനത്തിന് അവസരം. പരിശീലന കാലവധി രണ്ട് വര്‍ഷം. അപേക്ഷ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ലഭിക്കും. അവസാന തീയതി ഏപ്രില്‍ 27 വൈകിട്ട് അഞ്ച്. ഫോണ്‍ : 7025365248, 9895565946.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు