കേരള സർക്കാർ സ്ഥാപനങ്ങളിലെ പുതിയ ജോലി അവസരങ്ങൾ

April 16, 2025

കേരള സർക്കാർ സ്ഥാപനങ്ങളിലെ പുതിയ ജോലി അവസരങ്ങൾ

ഈ യോഗ്യതകളുണ്ടോ? എങ്കിൽ മികച്ച ജോലി തന്നെ ഉറപ്പിക്കാം, വിവിധ അവസരങ്ങൾ ഇതാ

ഒരു മികച്ച ജോലിയാണോ ആവശ്യം? എങ്കിൽ ഈ അവസരങ്ങളൊന്നു നോക്കൂ, നിങ്ങൾ തേടുന്ന ജോലി ഇതിലുണ്ട്! പഠിച്ചിറങ്ങിയവർക്ക് അപ്രന്റിസ് അവസരവുമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഉടനെ അപേക്ഷിക്കൂ. തസ്തികകളും യോഗ്യതകളും ചുവടെ.

അസാപ് കേരള ബിസിനസ്സ് പ്രൊമോട്ടര്‍: അപേക്ഷിക്കാം

കോഴിക്കോട് ജില്ലയിലെ അസാപ് കേരള സെന്ററിലേക്ക് ബിസിനസ്സ് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഇന്റര്‍വ്യൂ ഏപ്രില്‍ 12 ന് ജിഎച്ച്എസ്എസ് കാരപ്പറമ്പയില്‍  രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ. ഫോണ്‍ - 8606087207 / 9567976465.

റേഡിയോളജിസ്റ്റ് നിയമനം

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പി ന് കീഴില്‍ റേഡിയോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്കു താത്കാലിക നിയമനം നടത്തുന്നു. എംഡി/ഡിഎന്‍ബി/ഡിഎംആര്‍ഡി യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പ്രായപരിധി - 25 മുതല്‍ 45 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 10 ന് പകൽ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് നേരിട്ട് എത്തണം. 
ഫോണ്‍ - 0495 2350475.
അസി. എക്സിക്യൂട്ടീവ്

കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ, ഇലക്ട്രിക്കൽ) തസ്തികയിൽ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ റീജനുകളിൽ കരാർ നിയമനം. ഏപ്രിൽ 19 വരെ അപേക്ഷിക്കാം. www.khrws.kerala.gov.in

യോഗ ഇന്‍സ്ട്രക്ടര്‍
എറണാകുളം തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജില്‍ യോഗ ഇന്‍സ്ട്രക്ടറുടെ താൽക്കാലിക നിയമനം. അഭിമുഖം ഏപ്രില്‍ 10 ന് ആയുര്‍വേദ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍. 0484–2777374.

അപ്രന്റിസ്
ആർസിസിയിൽ ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനി (ബയോമെഡിക്കൽ) തസ്തികയിൽ ഒരൊഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ഏപ്രിൽ 8 ന്. യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിൽ ബിരുദം. പ്രായപരിധി: 35. സ്റ്റൈപൻഡ്: 10,000. www.rcctvm.gov.in

ഗ്രാജ്വേറ്റ് അപ്രന്റിസ്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടുക്കി ജില്ലാ ഒഫിസിൽ ഗ്രാജ്വേറ്റ് എൻജിനീയറിങ് അപ്രന്റിസ് നിയമനം. യോഗ്യത: ബിടെക് (സിവിൽ/കെമിക്കൽ/എൻവയോൺമെന്റൽ). പ്രായപരിധി: 28. സ്റ്റൈപ്പൻഡ്: 10,000. ഒരു വർഷ പരിശീലനം. ഏപ്രിൽ 9 നു 10.15 ന് ഹാജരാവുക. 04862–221590.

നഴ്സ്, മൾട്ടി പർപ്പസ് വർക്കർ
പാലക്കാട് നാഷനൽ ആയുഷ് മിഷന്റെ വിവിധ ആയുഷ് ആരോഗ്യസ്ഥാപനങ്ങളിൽ കരാർ നിയമനം. ജിഎൻഎം നഴ്സ്, മൾട്ടി പർപ്പസ് വർക്കർ, ആയുർവേദ തെറപ്പിസ്റ്റ് തസ്തകകളിലാണ് അവസരം. അഭിമുഖം ഏപ്രിൽ 11 ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാവുക. ഫോൺ : 73064 33273

സഹകരണ എക്സ്പോ 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിളംബര ജാഥ

സഹകരണ എക്സ്പോ 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിളംബര ജാഥ ഏപ്രിൽ 19ന് നടക്കും. 

വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം ആശാൻ സ്‌ക്ക്വയറിൽ നിന്നും ആരംഭിക്കുന്ന ജാഥ കനകക്കുന്ന് കൊട്ടാരത്തിൽ സമാപിക്കും. ജാഥയിൽ പ്രമുഖ സഹകാരികൾ, സഹകരണ മേഖലയിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.

പ്രാക്ടീസ് ടെസ്റ്റിനുള്ള സൗകര്യം ലഭ്യമാക്കി

ഏപ്രിൽ 23 മുതൽ 29 വരെ നടക്കുന്ന എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് (കീം 2025) അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് പരീക്ഷ പ്രാക്ടീസ് ചെയ്യുന്നതിനായി www.cee.kerala.gov.in വെബ്സൈറ്റിൽ പ്രാക്ടീസ് ടെസ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്.

വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2332120, 2338487.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు