ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അവസരങ്ങൾ
April 16, 2025
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അവസരങ്ങൾ
കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ജോബ് ഫെയര്‍ നടക്കും.
സയന്‍സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ്, വേദിക് മാത്സ്, അബാക്കസ് എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവുകള്‍, എസ്എസ്സി/ആര്‍ആര്‍ബി പരീക്ഷകളുടെ പരിശീലനത്തിനായുള്ള അധ്യാപകര്‍, ടെലി കോളര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, മെന്റര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് ജോബ് ഫെയര്‍ നടക്കുന്നത്.
ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്പോര്‍ട് സൈസ് ഫോട്ടോ, 250 രൂപ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം.
2) പാലക്കാട്: ഷോളയൂര്‍ എഫ് എച്ച് സി യിലെ ആംബുലന്‍സ് ഓടിക്കുന്നതിന് ഡ്രൈവറെ ബത്ത വ്യവസ്ഥയില്‍ നിയമിക്കുന്നു. ഫോര്‍ വീലര്‍ ലൈസന്‍സും, ബാഡ്ജും ഉള്ള ഹെവി ഡ്യൂട്ടി വാഹനം ഓടിക്കുന്നതില്‍ പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ഏപ്രില്‍ ഒമ്പതിന് വൈകീട്ട് അഞ്ചു മണിക്കകം ഇമെയില്‍ വിലാസത്തില്‍ അയക്കണം.
ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിക്കുന്ന ബത്ത നിരക്കില്‍ മാത്രമേ വേതനം ലഭിക്കൂ. ആശുപത്രിയുടെ സമീപവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ സ്‌പോർട്‌സ് ക്വാട്ട: അപേക്ഷ ക്ഷണിച്ചു
2025-26 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകൾക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.
സ്പോർട്സ് ക്വാട്ട അഡ്മിഷനുകളിലേക്കായി എൻട്രൻസ് എക്സാമിനേഷൻസ് കമ്മീഷണർ പുറപ്പെടുവിച്ചിട്ടുള്ള പ്രോസ്പെക്ടസിലെ 19.7
(പേജ് 115 ആൻഡ് 116) പ്രകാരം നിശ്ചയിച്ച് നൽകിയിട്ടുള്ള യോഗ്യതയ്ക്ക് അനുസരിച്ച് അപേക്ഷിക്കാം.
2023 ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂൾ ചാംപ്യൻഷിപ്പിൽ മത്സരങ്ങളിൽ പങ്കെടുത്ത് നേടുന്ന മൂന്നാം സ്ഥാനമാണ് സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത. 10.02.2020 ലെ സർക്കാർ ഉത്തരവ് 42/2020/കാ.യു.വ പ്രകാരം അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മാർക്കുകൾ നിശ്ചയിക്കുന്നത്.
അപേക്ഷകർ സ്പോർട്സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷ സെക്രട്ടറി,
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, സ്റ്റാച്യൂ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ ഏപ്രിൽ 30 ന് മുൻപായി ലഭിക്കണം.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.അപേക്ഷ അപൂർണ്ണമായതും നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല.
Post a Comment