ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഓപ്പറേറ്റർ നിയമനം നടത്തുന്നു

April 16, 2025

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഓപ്പറേറ്റർ നിയമനം നടത്തുന്നു

ഇ.എഫ്.എം.എസ്. ഓപ്പറേറ്റർ നിയമനം.: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലയിലെ ദാരിദ്ര്യ ലഘൂകരണ ഓഫീസിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇ.എഫ്.എം.എസ്. ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 62 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത: ബി.കോം, പി.ജി.ഡി.സി.എ,
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം (തൊഴിലുറപ്പ് പദ്ധതിയിലുള്ള അധിക പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന)
പ്രതിമാസ വേതനം: 24,040 രൂപ. യോഗ്യതയുള്ളവർ ഏപ്രിൽ 15 ന് മുമ്പായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.

അപേക്ഷ വിലാസം
വിലാസം: ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ആൻഡ്   പ്രോജക്ട് ഡയറക്ടർ, പി.എ.യു. ജില്ലാ പഞ്ചായത്ത്, കോട്ടയം- 686002. ഫോൺ: 0481-2973028.

അഡ്മിറ്റ്‌ കാർഡുകൾ ഓൺലൈനായി ലഭ്യമാക്കി 

ഏപ്രിൽ 23 മുതൽ 29 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ,ന്യൂഡൽഹി, ചെന്നൈ, ബംഗളുരു,ദുബായ് എന്നിവിടങ്ങളിലും നടത്തുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ.

www.cee.kerala.gov.in വെബ്സൈറ്റിലെ 'KEAM 2025-Candidate Portal' ലിങ്ക് വഴി ഡൗൺലോഡ് ചെയ്‌തെടുക്കാം.

ഫോട്ടോഗ്രാഫ്, ഒപ്പ്, ക്ലാസ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാത്തവരുടെയും, അപേക്ഷാ ഫീസിന്റെ ബാക്കി തുക ഒടുക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് പോർട്ടലിൽ ലഭ്യമാക്കിയിട്ടില്ല.

അപാകതകൾ പരിഹരിക്കുന്നതിന് ഏപ്രിൽ 21 വൈകുന്നേരം 4 മണിവരെ Candidate Portal ൽ അവസരമുണ്ട്. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2332120, 2525300.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు