പ്ലസ് ടു യോഗ്യത ഉണ്ടോ മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജോലി നേടാൻ അവസരം

April 16, 2025

മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജോലി നേടാം; പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം


മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ജോലി നേടാന്‍ അവസരം. വിവിധ തസ്തികകളിലായി 16 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. വിശദമായ യോഗ്യത വിവരങ്ങള്‍ താഴെ നല്‍കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 15 വരെ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

മലബാര്‍ കാന്‍സര്‍ സെന്ററില്‍ റസിഡന്റ് സ്റ്റാഫ് നഴ്‌സ്, റസിഡന്റ് ഫാര്‍മസിസ്റ്റ്, പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ 16 ഒഴിവുകള്‍.

▪️റസിഡന്റ് സ്റ്റാഫ് നഴ്‌സ് = 10ഒഴിവ് 
▪️റസിഡന്റ് ഫാര്‍മസിസ്റ്റ് = 01ഒഴിവ് 
▪️പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് = 05 ഒഴിവ് 

പ്രായപരിധി

18 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത വിവരങ്ങൾ

റസിഡന്റ് സ്റ്റാഫ് നഴ്‌സ്  
ബിഎസ് സി നഴ്‌സിങ്/ ജിഎന്‍എം/ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി കൗണ്‍സില്‍.

റസിഡന്റ് ഫാര്‍മസിസ്റ്റ് 
ഡിഫാം/ ബിഫാം

പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് 

പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

ശമ്പള വിവരങ്ങൾ

റസിഡന്റ് സ്റ്റാഫ് നഴ്‌സ് = ജോലി ലഭിച്ചാല്‍ 20,000 രൂപ ശമ്പളമായി ലഭിക്കും.

റസിഡന്റ് ഫാര്‍മസിസ്റ്റ് = ജോലി ലഭിച്ചാല്‍ 15,000 രൂപമുതല്‍ 17,000 രൂപവരെ ശമ്പളമായി ലഭിക്കും.

പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് = ജോലി ലഭിച്ചാല്‍ 10,000 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷ ഫീസ്
200 രൂപ അപേക്ഷ ഫിസായി നല്‍കണം. പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗക്കാര്‍ 100 രൂപ അടച്ചാല്‍ മതി.

തെരഞ്ഞെടുപ്പ്
അപേക്ഷകര്‍ എഴുത്ത് പരീക്ഷക്ക് ഹാജരാവണം. ശേഷം ഇന്റര്‍വ്യൂ നടക്കും. ഡോക്യുമെന്റ് വെരിഫിക്കേഷന്‍ നടത്തി നിയമനം നടത്തും.

അപേക്ഷ വിവരങ്ങൾ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.

പരമാവധി ഷെയർ ചെയ്യുക.

പീപ്പിൾസ് റെസ്റ്റ് ഹൗസ്: വടകര റെസ്റ്റ് ഹൗസിന് 23.7 ലക്ഷം രൂപ വരുമാനം

പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റ് ഹൗസുകൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച പീപ്പിൾസ് റെസ്റ്റ് ഹൗസ് പദ്ധതിക്ക് വടകരയിലും മികച്ച പ്രതികരണം. വടകര റെസ്റ്റ് ഹൗസിൽ നിന്നും വരുമാനമായി മാത്രം സർക്കാറിന് ലഭിച്ചത് 23.7 ലക്ഷം രൂപയാണ്.പദ്ധതി ആരംഭിച്ചതിനുശേഷം വടകര റെസ്റ്റ് ഹൗസിൽ 3526 ബുക്കിംഗുകളാണ് നടന്നത്. 2021 നവംബർ ഒന്ന് മുതൽ 2025 മാർച്ച് മൂന്ന് വരെ വടകര റെസ്റ്റ് ഹൗസിൽ നിന്നും സർക്കാരിന് 23,70,128 രൂപ വരുമാനത്തിൽ ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചിരുന്നു.

വടകര റസ്റ്റ് ഹൗസിൽ പൊതുജനങ്ങൾക്ക് മികച്ച സൗകര്യം ലഭ്യമാക്കുന്നതിനായി 16.8 ലക്ഷം രൂപയ്ക്ക് കോൺഫറൻസ് ഹാൾ പ്രവൃത്തികൾ, 15.1 ലക്ഷം രൂപ ചെലവിൽ ശൗചാലയത്തിൻ്റെ പ്രവൃത്തികൾ എന്നിവ പൂർത്തിയാക്കി. 20 ലക്ഷം രൂപയുടെ ഫ്ലോറിങ്ങ് പുനരുദ്ധാരണ പ്രവർത്തികൾ പുരോഗമിക്കുകയാണ്.

ജനങ്ങൾക്ക് ചുരുങ്ങിയ നിരക്കിൽ മെച്ചപ്പെട്ട സൗകര്യമുള്ള സുരക്ഷിതമായ താമസ സംവിധാനമാണ് പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി വഴി ലഭിക്കുന്നത്. പൊതു ജനങ്ങൾക്ക് റൂമുകൾ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు