2000 തൊഴിലവസരങ്ങളുമായി മെഗാ ജോബ് ഫെസ്റ്റ് ഏപ്രിൽ 25ന്
April 16, 2025
2000 തൊഴിലവസരങ്ങളുമായി മെഗാ ജോബ് ഫെസ്റ്റ് ഏപ്രിൽ 25ന്
സരസ്വതി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന ട്രിവാൻഡ്രം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ ഏപ്രിൽ 25ന് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കും. വി.കെ. പ്രശാന്ത് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജോബ്ഫെയറിൽ 100 ലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കും. രാവിലെ 9ന് ജോബ് ഫെയർ ആരംഭിക്കും.
അടിസ്ഥാന യോഗ്യതയുള്ള 18നും 45നും മദ്ധ്യേ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് പങ്കെടുക്കാം. ഐ.ടി, എഞ്ചിനീറിങ്, സെയിൽസ്, മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കൽ, മാനേജ്മന്റ് തുടങ്ങി വിവിധ തസ്തികകളിലായി രണ്ടായിരത്തോളം തൊഴിലവസരങ്ങളിലേക്കാണ് ഉദ്യോഗാർഥികളെ തേടുന്നത്.
ഓൺലൈനായി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കാണ് തൊഴിൽ മേളയിൽ പങ്കെടുക്കാൻ അവസരം.
രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. രജിസ്റ്റർ ചെയ്യാൻ www.tiim.co.in എന്ന ലിങ്ക് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് +91 75938 52229
🛑 കേരള ലോകായുക്ത രജിസ്ട്രാർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള ലോകായുക്തയിലെ രജിസ്ട്രാർ തസ്തികയിലേക്ക് കേരള ഹയർ ജുഡീഷ്യൽ സർവീസിൽ നിന്ന് ജില്ലാ ജഡ്ജിയായി വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരിൽ നിന്ന് പുനർനിയമന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
രണ്ട് വർഷമാണ് കാലാവധി. പ്രായപരിധി 68 വയസ്. കോടതി ഭരണകാര്യങ്ങളിൽ നൈപുണ്യവും നിയമപരിജ്ഞാനവുമുള്ളവർക്ക് മുൻഗണനയുണ്ടാവും. തിരഞ്ഞെടുക്കുന്ന അപേക്ഷകരെ തെരഞ്ഞെടുപ്പ് കമ്മിറ്റി മുമ്പാകെ അഭിമുഖത്തിന് ക്ഷണിക്കും.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മേയ് 3 ന് മുൻപായി രജിസ്ട്രാർ ഇൻ-ചാർജ്, കേരള ലോകായുക്ത ഓഫീസ്, വികസ്ഭവൻ പി.ഒ., തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471 2300362, വെബ്‌സൈറ്റ്: www.lokayuktakerala.gov
Post a Comment