പ്രയുക്തി മിനി ജോബ്‌ഫെയര്‍ |prayukthi mega job Fair 2025

March 14, 2025

പ്രയുക്തി മിനി ജോബ്‌ഫെയര്‍ |prayukthi mega job Fair 2025

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും ചേര്‍ത്തല ഗവ. പോളിടെക്‌നിക് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രയുക്തി മിനി ജോബ്‌ഫെയര്‍ മാര്‍ച്ച് 15 ന് ചേര്‍ത്തല ഗവ. പോളിടെക്‌നികില്‍ നടക്കും. 

15ല്‍ അധികം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ ആയിരത്തോളം ഒഴിവുകളുണ്ട്. പ്രവൃത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം.  എസ്.എസ്.എല്‍.സി, പ്ലസ് ടു,  ഡിപ്ലോമ, ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ വിദ്യാഭ്യാസ യോഗ്യതയുളള 18നും 40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ https://shorturl.at/uI0i7 

എന്ന എന്‍.സി.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0477-2230624, 8304057735.

വോക്ക് ഇൻ ഇന്റർവ്യൂ

 ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നൂറ്റമ്പതിലധികം  ഒഴിവുകളിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മാർച്ച് 15ന് രാവിലെ പത്തിനു നടക്കുന്ന അഭിമുഖത്തിൽ എംപ്ലോയബിലിറ്റി സെന്ററിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും 250 രൂപ ഫീസ് അടച്ച് സ്പോട്ട് രജിസ്ട്രേഷൻ ചെയ്തും പങ്കെടുക്കാം. വിശദ വിവരത്തിന് ഫോൺ: 0481-2563451.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు