സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജോലി ഒഴിവുകൾ

March 15, 2025

സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജോലി ഒഴിവുകൾ


കേരളത്തിൽ വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജോലി ഒഴിവുകൾ,വിവിധ ജില്ലകളിൽ വിവിധ ജോലി ഒഴിവുകൾ, ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാവുന്ന ഒഴിവുകൾ

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പാരാമെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമയും കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. 

അപേക്ഷകൾ മാർച്ച് 20 ന് വൈകിട്ടു നാലിന് മുമ്പായി  മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യ കേന്ദ്രം ,തലനാട് പി .ഒ 686580  എന്ന വിലാസത്തിൽ ലഭിക്കണം.

സീനിയർ മാനേജർ ഒഴിവ്

എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ( എച്ച്.ആർ) തസ്തികയിൽ ഒരു ഒഴിവ്.

യോഗ്യത:  ഏതെങ്കിലും വിഷയത്തിൽ ബിരുദം/  അംഗീകൃത സർവകലാശാലയിൽ നിന്നും എം.ബി.എ  അല്ലെങ്കിൽ എം.എസ് .ഡബ്ല്യൂ/ നിയമബിരുദം /എച്ച്. ആർ മാനേജ്‌മെന്റിൽ 13 വർഷത്തെ പ്രവൃത്തി പരിചയം.പ്രായ പരിധി: 18 മുതൽ 45 വരെ( ഇളവുകൾ അനുവദനീയം). അസ്സൽ  സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 21ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നും എൻ.ഒ.സി ഹാജരാക്കണം.

ഹിന്ദി ട്രാൻസലേറ്റർ ഒഴിവ്

 എറണാകുളം ജില്ലയിലെ കേന്ദ്ര അർധസർക്കാർ സ്ഥാപനത്തിൽ  ഹിന്ദി ട്രാൻസലേറ്ററിന്റെ സ്ഥിരം ഒഴിവ്. പ്രായപരിധി 35. യോഗ്യത: ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിലുള്ള ബിരുദാനന്തര ബിരുദം. 

അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലീഷ് വിഷയമായി പഠിച്ച് ഹിന്ദിയിലുള്ള ബിരുദാനന്തര ബിരുദം/ ഒരു സർക്കാർ പൊതുമേഖല സ്ഥാപനത്തിൽ ഹിന്ദി ഇംഗ്ലീഷ് തർജമയിൽ രണ്ടുവർഷത്തെ പ്രവർത്തിപരിചയം, പി.ജി ഡിപ്ലോമ ഇൻ ട്രാൻസലേഷൻ, മലയാള ഭാഷാ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അസൽ  സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 22ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നും എൻ.ഒ.സി ഹാജരാക്കണം

പാരമ്പര്യേതര ട്രസ്റ്റി നിയമനം 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് ജില്ല, കാസര്‍കോട് താലൂക്കിലുള്ള കുറ്റിക്കോല്‍ ഗ്രാമത്തിലെ കുറ്റിക്കോല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകു ന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് ജില്ല, കാസര്‍കോട് താലൂക്കിലുള്ള മൊഗ്രാല്‍പുത്തൂര്‍ ഗ്രാമത്തിലെ ബെദ്രഡുക്ക ശ്രീ പൂമാണി കിന്നിമണി ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് ജില്ല, മഞ്ചേശ്വരം താലൂക്കിലുള്ള ഇച്ചിലംകോട് ഗ്രാമത്തിലെ  കുബനൂര്‍ ശ്രീ ശാസ്താ ക്ഷേത്രത്തില്‍  അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് ജില്ല, മഞ്ചേശ്വരം താലൂക്കിലുള്ള പൈവളികെ ഗ്രാമത്തിലെ ഉറുമി ശ്രീ ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍  അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം.
 
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് ജില്ല, മഞ്ചേശ്വരം താലൂക്കിലുള്ള ഇച്ചിലംകോട് ഗ്രാമത്തിലെ  കുബനൂര്‍ ശ്രീ ശാസ്താ ക്ഷേത്രത്തില്‍  അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകു2ന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് ജില്ല, വെള്ളരിക്കുണ്ട് താലൂക്കിലുള്ള ചിറ്റാരിക്കാല്‍ ഗ്രാമത്തിലെ ശ്രീ കമ്പല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നാല് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം.

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు