അങ്കണവാടി കം ക്രഷിൽ വർക്കർ, ഹെൽപ്പർ അവസരങ്ങൾ

March 13, 2025

അങ്കണവാടി കം ക്രഷിൽ വർക്കർ, ഹെൽപ്പർ അവസരങ്ങൾ

മലപ്പുറം: പൂക്കോട്ടൂർ പള്ളിമുക്ക് കുറുക്കൻകുന്ന് അങ്കണവാടിയിൽ പ്രവർത്തനം ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് ഏഴിലെ (പള്ളിമുക്ക്) സ്ഥിരതാമസക്കാരായിരിക്കണം.

പ്രായപരിധി 2025 ജനുവരി ഒന്നിന് 18-35.
ക്രഷ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ്ടുവും ഹെൽപ്പർ തസ്തികയിലേക്ക് പത്താം ക്ലാസും വിജയിക്കണം.

അപേക്ഷ ഫോം മാതൃക പൂക്കോട്ടൂർ ഐ സി ഡി എസ് ഓഫീസ്, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത മറ്റു മുൻഗണനകൾ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ, സ്ഥിരതാമസം തെളിയിക്കുവാൻ പഞ്ചായത്ത്/ വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. ശിശു വികസന പദ്ധതി ഓഫീസർ,ഐ സി ഡി എസ് മലപ്പുറം അഡീഷണൽ, പൂക്കോട്ടൂർ പി.ഒ പിൻ-676517 വിലാസത്തിൽ മാർച്ച് 15ന് വൈകീട്ട് നാലിനകം അപേക്ഷിക്കണം.

2) കൊല്ലം: തിരുവല്ല കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 15ന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള നടത്തും.
പത്ത്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ഐടിഐ തുടങ്ങി വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు