hospital data entry jobs kerala

December 03, 2024

ഹോസ്പിറ്റലിൽ ഡാറ്റ എൻട്രി മുതൽ അവസരങ്ങൾ

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.ഇന്റർവ്യൂ വഴി ജോലി നേടാവുന്ന ഈ ഒഴിവിലേക്കു പരമാവധി നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക.

പ്രതിമാസ വേതനം 15,000 രൂപ.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
2024 ഡിസംബര്‍ ഒന്നിന് 40 വയസ്സ് കവിയരുത്.

ഗവ. അംഗീകൃത ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടിയവരായിരിക്കണം.
ഡാറ്റ എന്‍ട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477 2282021

2) 🛑 കോട്ടയം ജില്ലാ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനൽ രൂപീകരിക്കുന്നു.

ഇതിലേക്ക് ഏഴ് വർഷം പ്രവൃത്തിപരിചയമുള്ള അഭിഭാഷകർ നിശ്ചിത യോഗ്യതയും ജനന തീയതിയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈകാര്യം ചെയ്ത ഗൗരവമുള്ള മൂന്ന് ക്രിമിനൽ കേസുകളുടെയും മൂന്ന് സെഷൻസ് കേസുകളുടെയും വിധിപ്പകർപ്പും സഹിതം വെള്ള പേപ്പറിൽ തയാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ ഡിസംബർ 13 ന് വൈകീട്ട് മൂന്നിനകം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు