പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ഓഫീസുകളിലെ താത്കാലിക നിയമനങ്ങള്‍

October 01, 2024

സര്‍ക്കാര്‍ ഓഫീസുകളിലെ താത്കാലിക നിയമനങ്ങള്‍


മേട്രൺ കം റസിഡന്റ് ട്യൂട്ടർ

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി കേരളയിലെ എൻ.പി.ഇ.പി ജൂനിയർ റിസർച്ച് ഫെലോ യുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in.

ആയുഷ് മിഷനിൽ ഒഴിവ്

നാഷണൽ ആയുഷ് മിഷനിൽ ജില്ലാ പ്രോഗ്രാം മാനേജർ, പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബർ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, www.lbscentre.kerala.gov.in. 
ഫോൺ: 0471 2474550.

റേഡിയോഗ്രാഫർ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം

മൃഗാശുപത്രി സേവനങ്ങൾ അനായാസേന ലഭ്യമാല്ലാത്ത വീദൂര പ്രദേശങ്ങളിലെ കർഷകർക്ക് മൃഗപരിപാലന സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വർഷം നടപ്പാക്കി വരുന്ന മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റ് എന്ന പദ്ധതി എറണാകുളം ജില്ലയിൽ

നടപ്പിലാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ പൂർണ്ണമായും താൽക്കാലികമായി സെന്റർ ഫോർ മാനേജ്മെന്റ് ഡെവല്പ്മെന്റ് മുഖേന ഉദ്യോഗാർത്ഥികളുടെ നിയമനം പൂർത്തികരിക്കാനെടുക്കുന്ന കാലയളവിലേയ്ക്ക് പരമാവധി 89 ദിവസത്തേയ്ക്ക് കർഷകർക്ക് ആവശ്യമായ മൃഗചികിസ്ത സേവനങ്ങൾ വാഹനത്തിൽ സ്ഥലത്ത് എത്തി നൽകുന്നതിനു വേണ്ടി റേഡിയോഗ്രാഫർ തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

 റേഡിയോഗ്രാഫർ-(യോഗ്യത-കേരള സർക്കാർ പാരാമെഡിക്കൽ കൗൺസിൽ അംഗീകരിച്ച Bsc(MRT) (Medical Radiology Technology) ബിരുദം അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ടി, ബയോളജി എന്നീ വിഷയങ്ങൾ ഉൾപ്പെട്ട പ്രീ-ഡിഗ്രി/10+2 ഉം ഡയറക്ടർ ഓഫ് മെഡിക്കൽ എജ്ജുക്കേഷൻ അനുവദിക്കുന്ന രണ്ട് വർഷ റേഡിയോളജിക്കൽ ടെക്നോളജി ഡിപ്ലോമയും) വേതനം-24,040/- രൂപ പ്രതിമാസം

റേഡിയോഗ്രാഫർ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്കിംഗ് ഇന്റർവ്യൂ ഉദ്യോഗാർത്ഥികൾ ഒക്ടോബ൪ മൂന്നിന് രാവിലെ 11 മുതൽ 12 വരെ നടത്തും. ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.

ട്യൂഷൻ ടീച്ചർമാരെ ആവശ്യമുണ്ട് 

അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിൽ അടിമാലി, ഇരുമ്പ്പാലം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ ട്യൂഷന്‍ എടുക്കുന്നതിനായി അധ്യാപകരെ ആവശ്യമുണ്ട്. വാക് -ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 08 രാവിലെ 11 ന് അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടക്കും. ബിരുദവും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. 

പ്രായപരിധി 25-40 വയസ്സ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഹോസ്റ്റലുകളുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരാകണം അപേക്ഷകര്‍. ബി.എഡ് ഇല്ലാത്തവരുടെ അഭാവത്തില്‍ ഡി.എല്‍.എഡ് ഉള്ളവരേയും പരിഗണിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9497328658

ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) കരാർ നിയമനം

കേരള സർക്കാർ സ്ഥാപനമായ ക്ഷീര വികസന വകുപ്പിന്റെ കീഴിൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽ പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജിയണൽ ഡയറി ലാബിന്റെ പ്രവർത്തനങ്ങൾക്കായി ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് 2024-25 വർഷത്തിലേക്ക് (ആറു മാസ കാലയളവ്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ ഒക്ടോബർ 11ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മുഖേനയോ പ്രിൻസിപ്പാൾ, ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂർ, പാലക്കാട് 678 541 (ഫോൺ:04922-226040) എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

 കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് ഒക്ടോബർ 15 ന് 12 മണിക്ക് ഓഫീസ് നോട്ടിസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.
ഇന്റർവ്യൂ ഒക്ടോബർ 21ന് രാവിലെ 11 മണിക്ക് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. അപേക്ഷയിൽ ഫോൺ നമ്പർ വൃക്തമായി എഴുതിയിരിക്കണം, ഇന്റർവ്യൂ സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസ്സൽ സമർപ്പിക്കേണ്ടതാണ്.

ട്രേഡ് ടെക്നീഷ്യൻ താത്കാലിക നിയമനം

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിലെ ജനറൽ വർക്ക് ഷോപ്പിൽ കാർപ്പെന്ററി, ഷീറ്റ് മെറ്റൽ, ഫിറ്റിംഗ്, ടർണിംഗ് എന്നീ ട്രേഡുകളിൽ ട്രേഡ് ടെക്നീഷ്യൻ തസ്തികകളിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് താത്കാലിക നിയമനം നടത്തുന്നു. 

അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 3 ന് രാവിലെ 10.30ന് നെയ്യാറ്റിൻകര, സർക്കാർ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ/തത്തുല്യ യോഗ്യത ഉണ്ടാകണം. ഫോൺ: 0471 2222935, 9400006418

മേട്രൺ കം റസിഡന്റ് ട്യൂട്ടർ

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ, കോട്ടയം ജില്ലയിൽ വൈക്കം, പാലാ, പള്ളം എന്നീ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുടെ പരിധിയിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർഥിനികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അർഹരായ പട്ടികജാതി യുവതികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

 (പട്ടികജാതിക്കാരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെയും പരിഗണിക്കും) അപേക്ഷകർ ബിരുദവും ബിഎഡും ഉള്ളവരാകണം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതകളുടെയും, ജാതി സർട്ടിഫിക്കറ്റിന്റെയും പകർപ്പുകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ കോട്ടയം എന്ന വിലാസത്തിൽ ഒക്‌ടോബർ പത്തിനുമുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0481-2562503

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ 23 ഗവ.ഐ ടി ഐ കളിൽ 2024-25 അധ്യയന വർഷത്തിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. യോഗ്യത: എംബിഎ/ബിബിഎ/ഏതെങ്കിലും ബിരുദം/ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡിജിടി സ്ഥാപങ്ങളിൽ നിന്നും എംപ്ലോയബിലിറ്റി സ്‌കിൽസിലുള്ള ഷോർട്ട് ടേം ടിഒടി കോഴ്സും. 

കൂടാതെ പ്ലസ് ടുവിലോ ഡിപ്ലോമ തലത്തിലോ അതിനു മുകളിലോ ഇംഗ്ലീഷ് /കമ്മ്യൂണിക്കേഷൻ സ്‌കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകർപ്പും സഹിതം ഒക്ടോബർ നാലിന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ.ഐ ടി ഐ യിൽ ഇൻർവ്യൂവിന് ഹാജരാകണം. ഫോൺ : 0495 2461898
Join WhatsApp Channel