കരാർ അടിസ്ഥാനത്തിൽ സപ്ലൈകോയിൽ ജോലി നേടാൻ അവസരം
October 29, 2024
കരാർ അടിസ്ഥാനത്തിൽ സപ്ലൈകോയിൽ ജോലി നേടാൻ അവസരം
കേരള സർക്കാർ സ്ഥാപനമായ സപ്ലൈ കോയിൽ കരാർ അടിസ്ഥാനത്തിൽ വിവിധ ഒഴിവിലേക്ക് സ്റ്റാഫിനെ വിളിക്കുന്നു.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു, ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി പരമാവധി ഷെയർ ചെയ്യുക.
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി)
ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) ഫുഡ് ടെക്നോളജി വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രതിമാസ വേതനം 20000 രൂപ.
ഫുഡ് ടെക്നോളജി വിഷയത്തിൽ ഒന്നാം ക്ലാസ് അല്ലെങ്കിൽ ഉയർന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത
NET/Phd അഭികാമ്യം.
ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയം വേണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 30
Post a Comment