യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 200 ഒഴിവുകൾ വിവിധ യോഗ്യത ഉള്ളവർക്ക് അവസരം യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 200 ഒഴിവുകൾ വിവിധ യോഗ്യത ഉള്ളവർക്ക് അവസരം
October 30, 2024
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 200 ഒഴിവുകൾ വിവിധ യോഗ്യത ഉള്ളവർക്ക് അവസരം
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ ( United India Insurance) 200 അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ
(Administrative Officer) ഒഴിവ്. ജനറലിസ്റ്റ് (100), സ്പെഷലിസ്‌റ്റ് (100) വിഭാഗങ്ങളിലായാണ് നിയമനം. 2024 നവംബർ 5 വരെ അപേക്ഷിക്കാം.
ഫിനാൻസ് & ഇൻവെസ്റ്റ്മെന്റ്റ് (20 ഒഴിവ്), ഓട്ടമൊബീൽ എൻജിനീയർ (20), ഡേറ്റ അനലിറ്റിക്‌സ് (20), ലീഗൽ (20), റിസ്ക‌് മാനേജ്‌മെന്റ് (10), കെമിക്കൽ എൻജിനീയർ/മെക്കട്രോണിക്സ് എൻജിനീയർ (10) വിഭാഗ ങ്ങളിലാണ് അവസരം
യോഗ്യത: 60% മാർക്കോടെ (പട്ടികവിഭാഗത്തിന് 55%) ബിരുദമോ പിജിയോ ആണ് ജനറലിസ്‌റ്റ് തസ്‌തികയിലെ യോഗ്യത. സ്പെഷലിസ്റ്റ‌് വിഭാഗങ്ങളിലെ യോഗ്യതാ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.
പ്രായം: (30.09.2024 ന്): 21- 30 വയസ്സ് പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും യുഐ ഐസി ജീവനക്കാർക്കും ഇളവുണ്ട്. യോഗ്യത, പ്രായം എന്നിവ 30.09.2024 അടിസ്ഥാനമാക്കി കണക്കാക്കും
തിരഞ്ഞെടുപ്പ്: 2024 ഡിസംബർ 14ന് ഓൺലൈൻ പരീക്ഷ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. www.uiic.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
Post a Comment