കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജോലി ഒഴിവുകൾ, ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യത

September 04, 2024

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ്-ക്ലീനിങ് സ്റ്റാഫ് നിയമനം


വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി യോഗ്യത ഉൾപ്പെടെയുള്ള വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ട് ഇന്റർവ്യൂ ഹാജരാവുക.പരമാവധി ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ പോസ്റ്റ് ഷെയർ ചെയ്യുക.

ലാബ് അസിസ്റ്റന്റ് :വി.എച്ച്.എസ്.ഇ, ഡി. എം.എല്‍.ടി/ എം. എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനാണ്   യോഗ്യത. 

ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം.

 താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 9 ന് രാവിലെ 10 ന് അപേക്ഷ,  ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി അഭിമുഖത്തിന് എത്തണം. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍- 9048086227, 04935-296562

ട്യൂട്ടര്‍ തസ്തികയില്‍ നിയമനം

വയനാട് സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് ട്യൂട്ടര്‍ തസ്തിയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.എസി നഴ്‌സിങ് യോഗ്യതയും കെ.എന്‍.എം.സി രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കിന്റെ  അസലുമായി സെപ്റ്റംബര്‍ ഏഴിന് രാവിലെ 10:30 ന് വയനാട് സര്‍ക്കാര്‍ നഴ്‌സിങ് കോളേജ്  ഓഫീസില്‍ അഭിമുഖത്തിന് എത്തണം. 
ഫോണ്‍- 04935 246434

സെക്യൂരിറ്റി അഭിമുഖം 12ന്

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റിയുടെ ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 12 രാവിലെ 11ന് നടക്കും. 
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സിയാണ് 
പ്രായപരിധി 45 വയസ്. വിമുക്ത ഭടന്മാർക്ക് മുൻഗണനയുണ്ടായിരിക്കും
Join WhatsApp Channel