താലൂക്ക് ആശുപത്രിയിൽ ഡാറ്റാ എൻട്രി ജോലി മുതൽ നിരവധി ഒഴിവുകൾ
September 03, 2024
ടൈപ്പിംഗ് അറിയുന്നവർക്ക് സർക്കാർ ആശുപത്രിയിൽ ജോലി നേടാം | DEO Vacancy Apply Now
താലൂക്ക് ആശുപത്രിയിൽ ജെ.പി.എച്ച്.എന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം നടത്തുന്നു
വണ്ടൂർ താലൂക്ക് ആശുപത്രി യിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (ജെ.പി.എച്ച്.എന്‍), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു.
ജെ.പി.എച്ച്.എന്‍
ഗവ. അംഗീകൃത എ.എന്‍.എം കോഴ്സ് വിജയം, കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്സ് കൗൺസില്‍ രജിസ്ട്രേഷൻ എന്നിവയാണ് വേണ്ട യോഗ്യത.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബിരുദം, പി.ജി.ഡി.സി.എ/ ഡി.സി.എ എന്നിവയാണ് യോഗ്യത.
പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഇരു തസ്തികകളിലും മുന്‍ഗണന ലഭിക്കും.
സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 ന് ജെ.പി.എച്ച്.എന്‍ തസ്തികയിലേക്കും 10.30 ന് ഡാറ്റാ എന്‍ട്രി ഓപ്പേറേറ്റര്‍ തസ്തികയിലേക്കും ഇന്റര്‍വ്യൂ നടക്കും. മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ.
സർക്കാർ ഹോമിയോ ഡിസ്പെൻസറി/ആശുപത്രികളിൽ ഒഴിവുകൾ
സർക്കാർ ഹോമിയോ ഡിസ്പെൻസറി/ആശുപത്രികളിൽ അറ്റൻഡർ, ഡിസ്പെൻസർ, നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 1970 ഡിസംബർ ഒന്നിന് ശേഷം ജനനതീയതി ഉള്ളവരും സർക്കാർ ഹോമിയോ ആശുപത്രി/ഡിസ്പെൻസറി / ടി സി എം സി എ ക്ലാസ് രജിസ്ട്രേഷൻ ഉള്ള അംഗീകൃത ഹോമിയോ ഡോക്ടറുടെ കീഴിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, എസ് എസ് എൽ സി അടിസ്ഥാന യോഗ്യത എന്നിവ ഉള്ളവരുമായിരിക്കണം.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സിവിൽ സ്റ്റേഷനിലെ ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോ) എഫ് ബ്ലോക്കിൽ സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30 ന് ഹാജരാവുക.
ഫോൺ : 0497 2711726
Post a Comment