ജലനിധിയിൽ ജോലി നേടാൻ അവസരം, ഇന്റർവ്യൂ
August 11, 2024
ജലനിധിയിൽ ജോലി നേടാൻ അവസരം, ഇന്റർവ്യൂ
ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിൽ പ്രോജെക്റ്റ് കമ്മീഷണറുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
ബി.ടെക്/ബി ഇ (സിവിൽ) എഞ്ചിനീയറിങ് ബിരുദവും കുടിവെള്ള പദ്ധതി മേഖലയിൽ പ്രവർത്തന പരിചയവുമാണ് യോഗ്യത.
പ്രതിദിനം 1185 രൂപ വേതനം ലഭിക്കും.
താല്പര്യമുള്ളവര്‍ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കെ.ആര്‍.ഡബ്ല്യു.എസ്.എ(ജലനിധി) മലപ്പുറം മേഖല കാര്യാലയത്തില്‍ ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം
🔰ആലപ്പുഴ: ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് ഒമ്പതിന് രാവിലെ 9.30 ന് നടക്കും.
മൂന്ന് കമ്പനികളിലായി മുപ്പതോളം ഒഴിവുകളുണ്ട്.
പ്ലസ് ടു, ബിരുദം. ഐ.ടി.ഐ ഡിപ്ലോമ (ഓട്ടോമൊബൈല്‍) നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18 നും 35 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം.
സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും.
Post a Comment