ജനറൽ ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ് ഒഴിവ്

July 09, 2024

ജനറൽ ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ് ഒഴിവ്


എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി നേരിട്ട് ഇന്റർവ്യൂ വഴി അപേക്ഷിക്കുക.
ഏഴാം ക്ലാസ് പാസായിട്ടുള്ള വനിതാ ഉദ്യോഗാർഥികൾക്ക് ജൂലൈ 19ന് രാവിലെ 11 മണിക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. 

സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർക്കും  പ്രസ്തുത ജോലിയിൽ മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.

താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. 

കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 0484-2386000 എന്ന നമ്പറിയിൽ ബന്ധപ്പെടാം

🛑 ട്രെയിനിയെ ആവശ്യമുണ്ട്

തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പാളയം ഹെഡ് ഓഫീസിലെ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ട്രെയിനിയെ ആവശ്യമുണ്ട്. 
കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471-2560333.
Join WhatsApp Channel