എഴുത്തും വായനയും അറിയുമോ എങ്കിൽ ജോലി നേടാം

July 20, 2024

എട്ടാം ക്ലാസും യോഗ്യതയും എഴുത്തും വായനയും അറിയുമോ സഖി വൺസ്റ്റോപ്പ് സെന്ററിൽ ജോലി നേടാം 

സഖി വൺസ്റ്റോപ്പ് സെന്ററിൽ സെക്യൂരിറ്റി ജോലി ഒഴിവുകൾ

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സഖി വൺസ്റ്റോപ്പ് സെന്ററിൽ വനിതകളായ ഉദ്യോഗാർഥികളിൽ നിന്നും സെക്യൂരിറ്റി/ നൈറ്റ് വുമൺ (സ്ത്രീകൾ മാത്രം) തസ്തികയിൽ കരാർ  നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകളുടെ എണ്ണം രണ്ട്. 
പ്രായപരിധി 18-45. 
പ്രതിഫലം 12000 രൂപ. 
യോഗ്യത എട്ടാം ക്ലാസും എഴുത്തും വായനയും. 

സർക്കാർ/ അർദ്ധസർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവർത്തിച്ചുള്ള രണ്ട് വർഷത്തെ സേവന പരിചയം വേണം. 

പ്രവൃത്തി സമയം വൈകിട്ട് 5 മുതൽ രാവിലെ 9 വരെ. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ ഫോട്ടോ പതിച്ച് ബയോഡാറ്റയും രേഖകളും സഹിതം വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, വി.ടി.സി കോംപ്ലക്സ്, പൂജപ്പുര – 12 എന്ന വിലാസത്തിൽ നേരിട്ട് സമർപ്പിക്കണം. 

അപേക്ഷകൾ നേരിട്ട് മാത്രമേ സ്വീകരിക്കൂ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. കൂടുതൽ വിവരങ്ങൾക്ക്: 0471-2344245, 8281999051.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు