കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ, Kerala Government Jobs Requirements 2024

February 22, 2024

കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ, Kerala Government Jobs Requirements 2024

കേരള സർക്കാർ സ്ഥാപനങ്ങളിൽ ഏഴാം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് മുതൽ ജോലി നേടാവുന്ന നിരവധി തൊഴിൽ അവസരങ്ങൾ, ആശുപത്രിയിലും, സ്ഥാപനങ്ങളിലുമായി ജോലി നേടാം, ഉയർന്ന യോഗ്യത ആവിശ്യമില്ല, എല്ലാവിധ ആളുകൾക്കും അവസരം.

കോള്‍ സെന്റര്‍/ഡെസ്‌ക് ഏജന്റ് ജോലി ഒഴിവ്

കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ പടിഞ്ഞാറെ കോട്ടയിലുള്ള മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററിലെ കോള്‍ സെന്റര്‍/ഡെസ്‌ക് ഏജന്റ് ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- ബിരുദം, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലൂടെ പരിശീലനം നിര്‍ബന്ധമായും പൂര്‍ത്തീകരിച്ചിരിക്കണം.

(കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം). പ്രായ പരിധി 2024 ജനുവരി ഒന്നിന് 28 വയസ്. അപേക്ഷ ഫോം അതത് ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസ് ഓഫീസുകളില്‍ ലഭിക്കും. ഫെബ്രുവരി 28 വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0487 2362517.

പോളിടെക്‌നിക് കോളജില്‍ അഭിമുഖം

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഫിസിക്‌സ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം/തത്തുല്യം.  

പാന്‍-അധാര്‍ കാര്‍ഡ് ഹാജരാക്കണം. വിദ്യാഭ്യാസ യോഗ്യതയുടെയും, ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാഡമിക് പരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 26 നു രാവിലെ 10ന് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ -0475 2910231.

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ്‌ ഡെവലപ്മെന്റ് മുഖാന്തിരം ഇടുക്കി ജില്ലയിലെ ഗ്രാമീണ മേഖലയിൽ നടപ്പിലാക്കുന്ന പ്രോജക്ടുകൾക്ക് നേതൃത്വം നൽകുവാൻ കരാർ അടിസ്ഥാനത്തിൽ ജില്ലാ കോർഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം നേടിയവർക്കാണ് അവസരം. താല്പര്യമുള്ളവർ 2024 മാർച്ച് ഒന്ന് വൈകുന്നേരം 5 മണിക്കു മുമ്പായി hr@cmd.kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പരിശീലകരെ നിയമിക്കുന്നു

അയിലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പിഎം വിശ്വകര്‍മ്മ നൈപുണ്യ വികസന പദ്ധതിയില്‍ പരിശീലകരെ നിയമിക്കുന്നു. പരമ്പരാഗത ബാസ്‌ക്കറ്റ് നിര്‍മാണം,  തയ്യല്‍, കളിമണ്‍/ മണ്‍പാത്ര നിര്‍മാണം,  പാവ/കളിപ്പാട്ട നിര്‍മാണം, സ്വര്‍ണപ്പണി എന്നീ വിഭാഗങ്ങളിലാണ് പരിശീലകരെ ആവശ്യം. ഈ മേഖലയില്‍ പ്രവൃത്തിപരിചയം/ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഫെബ്രുവരി 23ന് രാവിലെ 10ന് കോളജില്‍ അഭിമുഖത്തിന് എത്തണം. ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പരും ഉണ്ടായിരിക്കണം. ഫോണ്‍: 9495069307, 8547005029.

പി.എച്ച്.ഡി അഭിമുഖം 27 ന്

തൃശ്ശൂര്‍ ഗവ. ലോ കോളജില്‍ പി.എച്ച്.ഡി റിസര്‍ച്ച് സ്‌കോളേഴ്‌സിനുള്ള അഭിമുഖം ഫെബ്രുവരി 27 ന് രാവിലെ 10 മണിക്ക് നടക്കുന്നതാണെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.glcthrissur.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ട്രെയിനി അനസ്തേഷ്യ ടെക്നിഷ൯

താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിൽ ട്രെയിനി അനസ്തേഷ്യ ടെക്നിഷ൯ തസ്‌തികയിലേക്ക് സ്റ്റൈപ്പൻ്റ് അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. 

യോഗ്യത പ്ലസ് ടു സയ൯സ്, ഡിപ്ലോമ ഇ൯ ഓപ്പറേഷ൯ തീയറ്റർ ആ൯്റ് അനസ്തേഷ്യ ടെക്നോളജി, ഡിഎംഇ രജിസ്ട്രേഷ൯. പ്രായപരിധി 01.01.2024 ന് 18-36.  സ്റ്റൈപ്പന്റ്റ് 10000 രൂപ.  താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഫെബ്രുവരി 28(ബുധനാഴ്‌ച ) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിൽ രാവിലെ 11 ന് നടക്കുന്ന ഇ൯്റർവ്യൂവിൽ പങ്കെടുക്കാം.

തൊഴിൽമേള  24 ന്

എറണാകുളം എംപ്ലോയബിലിറ്റി സെ൯്ററി൯്റെയും സംസ്ഥാന യുവജന കമ്മീഷ൯ എറണാകുളം ജില്ല ഘടകത്തി൯്റെയും സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 24 ന് തൃപ്പൂണിത്തുറ ഗവ ആർട്സ് കോളേജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.

 എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ഐടിഐ, ഡിപ്ലോമ എഞ്ചിനീറിംഗ്, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതകളുളള ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് www.empekm.in വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുക. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ഫെബ്രുവരി 24 ന് രാവിലെ 9.30 ന് തൃപ്പൂണിത്തുറ ഗവ ആർട്സ് കോളേജിൽ എത്തണം.

സ്റ്റാഫ് നഴ്‌സ്,ഡയാലിസിസ് ടെക്‌നീഷ്യൻ അഭിമുഖം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച്.എം.സി മുഖേന സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യൻ എന്നീ തസ്തികകളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.  പങ്കെടുക്കാൻ താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 27  രാവിലെ 10ന് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

ടെക്‌നിക്കൽ അസിസ്റ്റന്റ് വാക് - ഇൻ - ഇന്റർവ്യൂ

കോട്ടയം : മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 പ്രകാരം സാമൂഹ്യനീതി വകുപ്പ് മെയിന്റനൻസ് ട്രിബ്യൂണലുകളിൽ ആർ.ഡി.ഒ മാരെ സഹായിക്കുന്നതിന് ടെക്‌നിക്കൽ അസിസ്റ്റന്റ്മാരെ നിയമിക്കുന്നു. അംഗീകൃത സർവകലാശാല ബിരുദം, വേഡ് പ്രോസ്സസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ്, മലയാളം ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ്‌റൈറ്റിംഗ് എന്നിവയാണ് യോഗ്യത. എം.എസ്.ഡബ്ല്യു ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 18 വയസിനും 35 വയസിനും ഇടയിൽ.  ഒരു വർഷത്തെ കരാർ നിയമനമാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 27ന് (ചൊവ്വാഴ്ച്ച) രാവിലെ 11 മണിക്ക് കളക്‌ട്രേറ്റ് തൂലിക ഹാളിൽ നടക്കുന്ന വാക് - ഇൻ - ഇന്റർവ്യൂവിൽ  അസൽ രേഖകളുമായി ഹാജരാകണം.

അപ്രന്റിസ് ക്ലാര്‍ക്ക് അഭിമുഖം
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിപ്പാട്, മാവേലിക്കര ഐ.ടി.ഐ.കളിലേക്കുള്ള അപ്രന്റിസ് ക്ലാര്‍ക്ക് പരിശീലനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഫെബ്രുവരി 22-ന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍വ്യൂ കോള്‍ലെറ്റര്‍ എന്നിവ സഹിതം പങ്കെടുക്കണം.
ഫോണ്‍ : 0477-2252548

ആനസ്തീഷ്യോളജിസ്റ്റ് താത്കാലിക നിയമനം

ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അനസ്തീഷ്യോളജിസ്റ്റ് നിയമനം നടത്തുന്നു. യോഗ്യത: എം.ബി.ബി.എസും എം.ഡി.യും അല്ലെങ്കില്‍ ഡി.എന്‍.ബി. അനസ്തീഷ്യോളജി. പ്രായം: 01-01-2024-ല്‍ 25 നും 40 ഇടയില്‍. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 28 രാവിലെ 10.30-ന് ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.
ഫോണ്‍: 0477-2283054

മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്

മൃഗസംരക്ഷണ വകുപ്പില്‍ ഇടുക്കി ജില്ലയില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് അടിമാലി, നെടുങ്കണ്ടം, ദേവികുളം, അഴുത ബ്ലോക്കുകളിലേക്ക് വെറ്ററിനറി ഡോക്ടറെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മാര്‍ച്ച് ഒന്നിന് രാവിലെ 11 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക് ഇന്‍ ഇന്റര്‍വ്യൂ.

 താല്‍പര്യമുളള ബിവിഎസ്‌സി ആന്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമുളളള ബിരുധദാരികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖത്തിന് എത്തുന്നവര്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടറുടെ തസ്തികയില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും.
Join WhatsApp Channel
Right-clicking is disabled on this website.