കേരള സർക്കാർ താൽക്കാലിക ജോലി ഒഴിവുകൾ, വിവിധ സ്ഥാപനങ്ങളിൽ ജോലി

February 11, 2024

ഫെബ്രുവരിയിലെ കേരള സർക്കാർ താൽക്കാലിക ജോലി ഒഴിവുകൾ


ഫെബ്രുവരി മാസത്തിൽ കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താൽക്കാലിക ജോലി ഒഴിവുകൾ, നാട്ടിൽ വീടിനടുത്ത് തന്നെ ജോലി നേടാവുന്ന നിരവധി ജോലി അവസരങ്ങൾ നേരിട്ട് ഇന്റർ വഴി ജോലി.

വാക്ക് – ഇൻ ഇന്റർവ്യൂ

എറണാംകുളം ജില്ലയില്‍ : മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫെബ്രുവരി 14 ന് രാവിലെ 11ന് മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലാണ് ഇന്റർവ്യൂ. പി.എസ്.സി. നിർദേശിച്ചിട്ടുള്ള യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക

വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 14 ന് രാവിലെ 10ന് ഇടുക്കി, തൊടുപുഴ വെങ്ങല്ലൂർ ഡിസ്ട്രിക്ട് റിസോഴ്സ് സെന്റർ (ഫയർ സ്റ്റേഷന് സമീപം) വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org

ലൈഫ് ഗാര്‍ഡ് ട്രെയിനര്‍: താത്കാലിക നിയമനം

ആലപ്പുഴ: രാജാകേശവദാസ് നീന്തല്‍ക്കുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത: എസ്.എസ്.എല്‍.സി. പാസ്, നീന്തല്‍ക്കുളത്തില്‍ ലൈഫ് ഗാര്‍ഡായി രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ഗാര്‍ഡ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 17 രാവിലെ 11 മണിക്ക് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. നീന്തല്‍ മത്സരത്തില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: 0477 2253090.

മോഡല്‍ പോളിടെക്‌നിക്കില്‍ താത്കാലിക ഒഴിവ്

ആലപ്പുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രിക്കല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.(ഒരൊഴിവ്, താത്കാലികം). യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ് (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇലക്ട്രിക്കല്‍). അഭിമുഖം ഫെബ്രുവരി 12 രാവിലെ 10.30ന്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. വിവരങ്ങള്‍ക്ക്: 9447488348,0476 2623597

കരാർ നിയമനം

എറണാംകുളം : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ എറണാകുളം ജില്ലയിൽ പ്ലാൻ പദ്ധതി 2023-24 സി എസ് എസ് എൽ എച്ച് ആ൯്റ് ഡിസിപി സ്കീം മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതിയിൽ ജില്ലയിലെ കോതമംഗലം, മുളന്തുരുത്തി,
എന്നീ ബ്ലോക്കുകളിലേക്ക് പാരാവെറ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

പരമാവധി 89 ദിവസത്തേയ്ക്ക് 2 പാരാവെറ്റ് തസ്തികയിലേക്ക് ജോലി ചെയ്യുവാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികളെയാണ് തെരഞ്ഞെടുക്കുന്നത്.
കൊച്ചി കോർപ്പറേഷൻ മേഖലയിലുള്ളവർക്കും എറണാകുളം ജില്ലക്കാർക്കും മുൻഗണന. വേതനം 20,000 രൂപ . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 12 ന് ഉച്ച കഴിഞ്ഞ് 2 മുതൽ 4 വരെ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

അഭിഭാഷകരെ നിയമിക്കുന്നു

പൊന്നാനി, പരപ്പനങ്ങാടി മുന്‍സിഫ് കോടതി സെന്ററുകളിലെ അഡ്വക്കേറ്റ് ഡൂയിങ് ഗവ. വര്‍ക്ക്‌സ് തസ്തികയിലെ രണ്ട് ഒഴിവുകളില്‍ നിയമനം നടത്തുന്നതിനായി യോഗ്യരായ അഭിഭാഷകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
അഭിഭാഷകവൃത്തിയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവരും 60 വയസില്‍ താഴെയുള്ളവരുമായ നിശ്ചിത യോഗ്യതയുള്ള അഭിഭാഷകരെയാണ് നിയമിക്കുന്നത്.

താത്പര്യമുള്ള അഭിഭാഷകര്‍ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷകവൃത്തിയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്ന, ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്/ സെക്രട്ടറി എന്നിവരുടെ സാക്ഷ്യപത്രം എന്നിവ സഹിതം വിശദമായ അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് നാലുമണിക്ക് മുമ്പായി മലപ്പുറം ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2734922.

താത്കാലിക നിയമനം

കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇംഗ്ലീഷ് ) ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തും. യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 12ന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂവിന് ഹാജാരാകണം. വിവരങ്ങള്‍ക്ക് www.ceknpy.ac.in – ഫോണ്‍- 0476 2666160, 2665935.

യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ മലപ്പുറം ജില്ലയില്‍ കരാറടിസ്ഥാനത്തില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍മാരെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 14ന് ഉച്ചക്ക് ഒരുമണിക്ക് മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികളുടെ പ്രായം ഫെബ്രുവരി 14ന് 40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ www.nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

താത്കാലിക നിയമനം

കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇംഗ്ലീഷ് ) ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തും. യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 12ന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂവിന് ഹാജാരാകണം. വിവരങ്ങള്‍ക്ക് www.ceknpy.ac.in –ഫോണ്‍- 0476 2666160, 2665935.

Join WhatsApp Channel