കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ

February 10, 2024

Kerala government temporary jobs February 2024,കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ


വിവിധ ജില്ലകളിൽ ആയി സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാവുന്ന നിരവധി ജോലി അവസരങ്ങൾ, നിങ്ങളുടെ ജില്ല ജോലി ഒഴിവുകൾ നോക്കുക

ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ ഒഴിവ്.

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ തസ്‌തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 16നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.
ഫോൺ നമ്പർ 04842386000

ദന്തഡോക്‌ടർ നിയമനം

തൃശൂർ മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദന്തരോഗ വിഭാഗത്തിലേക്ക് താൽക്കാലികമായി ദന്ത ഡോക്‌ടറെ നിയമിക്കുന്നു.

ബി ഡി എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 14 ന് വൈകീട്ട് 5 നകം മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ നമ്പർ 04872261840

അഭിഭാഷകരിൽനിന്നും അപേക്ഷ ക്ഷണിച്ചു.

മലപ്പുറം പൊന്നാനി, പരപ്പനങ്ങാടി മുൻസിഫ് കോടതി സെന്ററുകളിലെ അഡ്വക്കേറ്റ് ഡൂയിങ് ഗവ. വർക്ക്സ് തസ്‌തികയിലെ രണ്ട് ഒഴിവുകളിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ അഭിഭാഷകരിൽനിന്നും അപേക്ഷ ക്ഷണിച്ചു.

അഭിഭാഷകവൃത്തിയിൽ അഞ്ചുവർഷം പൂർത്തിയാക്കിയവരും 60 വയസിൽ താഴെയുള്ളവരുമായ നിശ്ചിത യോഗ്യതയുള്ള അഭിഭാഷകരെയാണ് നിയമിക്കുന്നത്.
താത്പര്യമുള്ള അഭിഭാഷകർ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അഭിഭാഷകവൃത്തിയിൽ അഞ്ചുവർഷം പൂർത്തിയാക്കി എന്ന് തെളിയിക്കുന്ന, ബന്ധപ്പെട്ട ബാർ അസോസിയേഷൻ പ്രസിഡൻ്റ്/ സെക്രട്ടറി എന്നിവരുടെ സാക്ഷ്യപത്രം എന്നിവ സഹിതം വിശദമായ അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് നാലുമണിക്ക് മുമ്പായി മലപ്പുറം ജില്ലാ കളക്‌ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.
ഫോൺ നമ്പർ 04832734922

ന്യായവില മെഡിക്കൽ സ്റ്റോറിൽ സെയിൽസ് അസിസ്റ്റൻ്റ് ആവാം

എറണാകുളം തൃപ്പൂണിത്തുറ ഗവ ആയൂർവേദ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യായവില മെഡിക്കൽ സ്റ്റോർ, കൺസ്യൂമർ സ്റ്റോർ എന്നിവിടങ്ങളിൽ സെയിൽസ് അസിസ്റ്റൻറ് തസ്‌തികയിൽ 560 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത: പ്രായം അമ്പത് വയസ്സിൽ താഴെ
ആയിരിക്കണം, എസ്.എസ്.എൽ.സി പാസായവർ ആയിരിക്കണം, ആയൂർവേദ മെഡിക്കൽ സ്റ്റോറുകളിൽ ജോലി ചെയ്തുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ അഭിലഷണീയം.

01.01.24 നു 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല.
ഉദ്യോഗാർഥികൾ ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ താത്പര്യമുള്ളവർ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 22ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം.

എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഫോൺ നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നു നേരിട്ടോ അറിയുവാൻ സാധിക്കും .
ഫോൺ നമ്പർ 04842777489
ഫോൺ നമ്പർ 04842776043

സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു.

തിരുവനന്തപുരം: പുലയനാർകോട്ട സർക്കാർ കെയർ ഹോമിലും പൂജപ്പുരയിലെ സ്ത്രീകൾക്കുള്ള വയോജന പകൽ പരിപാലന കേന്ദ്രത്തിലും സോഷ്യൽ വർക്കർമാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

സോഷ്യൽ വർക്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദമാണ് യോഗ്യത.

സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ സോഷ്യൽ വർക്കർ തസ്‌തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്സ് പാസ്സായവർക്കും സർക്കാർ, സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കും മുൻഗണന.

പ്രായപരിധി 25നും 45 നും ഇടയിൽ.പ്രതിമാസം 25,000/- രൂപയ്ക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 12 ന് രാവിലെ 10.30 -ന് പൂജപ്പുരയിലെ ജില്ലാ സാമീഹ്യനീതി ഓഫീസിൽ നടക്കുന്ന വാക്- ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു.
ഫോൺ നമ്പർ 04712343241
Join WhatsApp Channel