ആയുര്‍വേദതെറാപ്പിസ്റ്റ്: വിവിധ ജില്ലകളിൽ ആയി അഭിമുഖം നടത്തുന്നു
December 09, 2023
ആയുര്‍വേദതെറാപ്പിസ്റ്റ്: വിവിധ ജില്ലകളിൽ ആയി അഭിമുഖം നടത്തുന്നു
ഭാരതീയ ചികിത്സാ വകുപ്പിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള ജോലി ഒഴിവുകൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ പോസ്റ്റ് പൂർണ്ണമായും വായിക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക.
ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് തസ്തികയില്‍ നിലവിലുള്ള ഒഴിവിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
അഭിമുഖം ഡിസംബര്‍ 12. യോഗ്യത: ആയുര്‍വേദതെറാപ്പിസ്റ്റ് - എസ്.എസ്.എല്‍.സി, ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറേറ്റ് അംഗീകരിച്ച ആയുര്‍വേദ തെറാപ്പി കോഴ്സ്. ഉയര്‍ന്ന പ്രായപരിധി: 40 വയസ്. അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും dmoismalpy@gmail.com എന്ന വിലാസത്തില്‍ ഡിസംബര്‍ 11-നകം ലഭിക്കണം.
അംഗീകൃത യോഗ്യതയുള്ള അപേക്ഷകര്‍ 0477-2252965 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.
🆕 താല്‍ക്കാലിക നിയമനം
ഭാരതീയ ചികിത്സാ വകുപ്പിലെ ഇടുക്കി ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍, പുരുഷ തെറാപ്പിസ്റ്റ് തസ്തികകളിലെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേയ്ക്കാണ് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. കൗമാരഭൃത്യം മെഡിക്കല്‍ ഓഫീസര്‍- ബി എ എം എസ് - എംഡി, വയോ അമൃതം മെഡിക്കല്‍ ഓഫീസര്‍ - ബി എ എം എസ്, തെറാപ്പിസ്റ്റ് തസ്തികയില്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനത്തില്‍ പഠിച്ച ഒരു വര്‍ഷ ആയുര്‍വേദതെറാപ്പിസ്റ്റ് കോഴ്സ് എന്നിങ്ങനെയാണ് യോഗ്യത.
ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 13ന് രാവിലെ 10.30ന് കുയിലിമലയിലുള്ള സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍(ആയുര്‍വേദം) നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍: 04862-232318
Post a Comment