സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാം | വിവിധ ഒഴിവുകൾ
December 15, 2023
സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാം | വിവിധ ഒഴിവുകൾ
നെടുമ്പന സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ ഒഴിവുകളിലേക്ക് നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം, താല്പര്യം ഉള്ളവർ പോസ്റ്റ് പൂർണ്ണമായും വായിക്കുക ഇന്റർവ്യൂ പങ്കെടുക്കുക.
എപ്പിഡെമിയോളജിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനത്തിനായി ഡിസംബര്‍ 16ന് അഭിമുഖം നടത്തും.
എപ്പിഡെമിയോളജിസ്റ്റ്,- രാവിലെ 10 മുതല്‍ 11വരെയും,
ലാബ് ടെക്‌നീഷ്യന്‍ - രാവിലെ 11 മുതല്‍ 12.30വരെയും,
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍- 12.30 മുതല്‍ 1.30വരെയുമാണ്.
യോഗ്യത: എപ്പിഡെമിയോളജിസ്റ്റ് -ഏതെങ്കിലും മെഡിക്കല്‍ ബിരുദം, എം പി എച്ച് /എം ഡി /ഡി പി എച്ച് നിര്‍ബന്ധം. അല്ലെങ്കില്‍ ഏതെങ്കിലും ബിരുദം, എം പി എച്ച് /ഡി പി എച്ച് നിര്‍ബന്ധം.
ലാബ് ടെക്‌നീഷ്യന്‍ -സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഡി എം എല്‍ ടി ആന്‍ഡ് ബി എസ് സി എം എല്‍ ടി, പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ,ഡി എം ഇ സര്‍ട്ടിഫിക്കറ്റ്.
ഡേറ്റ മാനേജര്‍ - കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം/ബി ഇ/ബി ടെക് ഇലക്ട്രോണിക്‌സ് /ഐ ടി, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം.
പ്രായപരിധി: 2023 നവംബര്‍ 30ന് 40 വയസ്സ് കവിയരുത്.
അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളുമായി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പഞ്ചായത്തില്‍ എത്തണം. ഫോണ്‍ 0474 2593313.
🟥 പരിശീലകരെ നിയമിക്കും
മുഖത്തല ബ്ലോക്ക്പഞ്ചായത്ത് പ്രോജക്ടിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ്, ബിഹേവിയര്‍ ആന്‍ഡ് ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് പരിശീലകരെ നിയമിക്കും.
ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത നിര്‍ദിഷ്ട യോഗ്യത.
മുന്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 18നകം ശിശു വികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട് മുഖത്തല പി ഒ, കൊല്ലം-691577 വിലാസത്തില്‍ സമര്‍പ്പിക്കണം.
ഫോണ്‍ 0474 504411, 8281999106.
Post a Comment