എയർപോർട്ടുകളിൽ അസിസ്റ്റന്റ് ജോലി നേടാം| Airport assistant Job Recruitment 2024

December 26, 2023

Airport assistant Job Recruitment 2024 

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സതേൺ റീജനു കീഴിലെ കേരള, തമിഴ്‌നാട്,ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എയർ പോർട്ടുകളിൽ 119 ജൂനിയർ/സീനിയർ അസിസ്റ്റന്റ് ഒഴിവ്.ഡിസംബർ 27 മുതൽ ജനുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന യോഗ്യതയും ശമ്പളവും മറ്റു ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും വായിച്ച് മനസ്സിലാക്കിയശേഷം ഓൺലൈൻ അപേക്ഷിക്കുക.

 
തസ്ത‌ിക, ഒഴിവ്, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ 

ജൂനിയർ അസിസ്‌റ്റന്റ്-ഫയർ സർവീസസ് (73)

പത്താം ക്ലാസ് ജയം, മൂന്നു വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ ഓട്ടമൊബീൽ/ഫയർ) അല്ലെങ്കിൽ പ്ലസ് ടു ജയം; ഹെവി/മീഡിയം/ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ശമ്പളം : 31,000-92,000.

സീനിയർ അസിസ്‌റ്റന്റ് ഇലക്ട്രോണിക്‌സ് (25)

ഡിപ്ലോമ ഇൻ ഇല ക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ റേഡിയോ എൻജിനീയറിങ്, 2 വർഷ പരിജയം ശമ്പളം : 36,000-1,10,000.

സീനിയർ അസിസ്റ്റന്റ്-
അക്കൗണ്ട്‌സ് (19)

ബിരുദം (ബികോം മുൻഗണന),
2 വർഷ പരിചയം
ശമ്പളം : 36,000- 1,10,000

ജൂനിയർ അസിസ്‌റ്റന്റ്-ഓഫിസ് (2)

യോഗ്യത :ബിരുദം
ശമ്പളം: 31,000-92,000.
പ്രായം: 18-30. അർഹർക്ക് ഇളവ്.
ഫീസ്: 1000. ഓൺലൈനായി അടയ്ക്കണം.

സ്ത്രീകൾ, പട്ടികവിഭാഗം, വിമുക്‌തഭടൻ, ഭിന്നശേഷിക്കാർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ യിൽ ഒരു വർഷ അപ്രന്റിസ്‌ഷിപ് പരിശീലനം പൂർത്തിയാക്കിയ അപ്രന്റ്റിസുകൾ എന്നിവർക്ക് ഫീസില്ല.

 എയർപോർട്ട് ജോലി നേടുന്നതിനായുള്ള പരീക്ഷ എഴുതേണ്ട പരീക്ഷാ കേന്ദ്രം വന്നിരിക്കുന്നത് പരീക്ഷാകേന്ദ്രം: കൊച്ചി, കോഴിക്കോട്  എന്നീ ജില്ലകളിലാണ് കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക

Join WhatsApp Channel