സൗജന്യ ഓണ്‍ലൈന്‍ തൊഴില്‍മേള 400 ഓളം ജോലി ഒഴിവുകൾ.kerala online Job Fair 2023,400 job fair jobs and vacancies in kerala December

December 28, 2023

kerala online Job Fair 2023,400 job fair jobs and vacancies in kerala December


തൊഴിൽ മേള ഉൾപ്പെടെ കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.തൊഴിൽ മേളയിൽ 400 ജോലി ഒഴിവുകളിലേക്ക് വിവിധ കമ്പനികൾ,വിവിധ ജോലികൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ഷെയർ കൂടി ചെയ്യു.


കേരളത്തിലെ പ്രമുഖ സ്വകാര്യ കമ്പനികളുടെ വിവിധ തസ്തികളിലേക്ക് വിവിധ സ്ഥലങ്ങളിലായി 400 ഓളം ഒഴിവുകളുണ്ട്. ഈ തസ്തികളിലേക്ക്  മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയ്ക്ക് കീഴിലുള്ള  കോട്ടയം മോഡല്‍ കരിയര്‍ സെന്ററിന്റെ  ആഭിമുഖ്യത്തില്‍  ഡിസംബര്‍ 29, 30 തീയതികളില്‍ സൗജന്യ ഓണ്‍ലൈന്‍ തൊഴില്‍ മേള നടത്തും.

യോഗ്യത: പ്ലസ് ടു /ഐ.ടി.ഐ./ഡിപ്ലോമ/ഡിഗ്രി എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിശദവിവരത്തിന് ഫോണ്‍:  0481-2731025, 8075164727

ഫീല്‍ഡ് സൈക്യാട്രിസ്റ്റ് നിയമനം:അഭിമുഖം അഞ്ചിന്

കോട്ടയം: ജില്ലാ മാനസികാരോഗ്യ  പരിപാടിയിലേക്ക് ഫീല്‍ഡ് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍  ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജനുവരി അഞ്ചിനു രാവിലെ 11 മണിക്ക് എന്‍.എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരത്തിന്: 0481-2562778

ജൂനിയർ റെസിഡന്റ് നിയമനം

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ഒഴിവുള്ള ജൂനിയർ റെസിഡന്റ് (എം.ബി.ബി.എസ്) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരുവർഷത്തേക്ക് നിയമനം നടത്തുന്നു.അഭിമുഖം ജനുവരി നാലിന് രാവിലെ പത്തിന് മെഡിക്കൽ കോളേജ് പ്രൻസിപ്പൽ ഓഫീസിൽ നടക്കും. അധിക യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. ഫോൺ: 0483 2764056

ബയോമെഡിക്കൽ എൻജിനിയർ നിയമനം നടത്തുന്നു 

റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ നിയമനത്തിനായി ജനുവരി 10ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.rcctvm.gov.in.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు