അപ്രന്റിസ് ക്ലര്‍ക്ക് നിയമനം നടത്തുന്നു |ഇ-ഹെല്‍ത്ത് പദ്ധതിയിലും ജോലി

November 19, 2023

അപ്രന്റിസ് ക്ലര്‍ക്ക് നിയമനം നടത്തുന്നു

ജില്ലയില്‍ പട്ടികജാതി വകുപ്പിന് കീഴിലുള്ള മംഗലം,ചിറ്റൂര്‍, പാലപ്പുറം എന്നീ ഐ.ടി.ഐകളിലേക്ക് അപ്രന്റീസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നു.

യോഗ്യത : ബിരുദവും ഡി.സി.എ/ സി.ഒ.പി.എ, ഡി.ടിപി യോഗ്യതയുമുള്ള 18നും 40നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 20ന് വൈകീട്ട് അഞ്ചിന് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

പ്രതിമാസ ഓണറേറിയമായി 10,000 രൂപ ലഭിക്കും.
ഒരു വര്‍ഷത്തേയ്ക്കായിരിക്കും നിയമനം. അപ്രന്റീസ് ക്ലര്‍ക്കുമാരായി പരിശീലനം ലഭിച്ചവരുടെ അപേക്ഷ വീണ്ടും പരിഗണിക്കുന്നതല്ല. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും അറിയുന്നതിനായി ജില്ലാ പട്ടികജാതി ഓഫീസുമായോ ഐ.ടി.ഐകളുമായോ ബന്ധപ്പെടാവുന്നതാണ്.

🆕 ഇ-ഹെല്‍ത്ത് പദ്ധതിയില്‍ താല്‍ക്കാലിക നിയമനം


ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കേരള പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മൂന്ന് വര്‍ഷ ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ് വെയറില്‍ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. മുന്‍പരിചയം നിര്‍ബന്ധമില്ല. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 30ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

 തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ അഭിമുഖ തീയതി പിന്നീട് അറിയിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം :
https://forms;gle/CNHRQny91jnzRqcRA  - click here, www.arogyakeralam.gov.in, www.ehealth.kerala.gov.in 
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9745799943
Join WhatsApp Channel
Right-clicking is disabled on this website.