കൊച്ചി മെട്രോയില്‍ ജോലി, ഇതാ അവസരം,30000 മുതല്‍ 1.6 ലക്ഷം വരെ ശമ്പളത്തിൽ ജോലി നേടാം

November 09, 2023

കൊച്ചി മെട്രോയില്‍ ജോലി, ഇതാ അവസരം,ശമ്പളം 30000 മുതല്‍ 1.6 ലക്ഷം വരെ, ഇപ്പോള്‍ തന്നെ അപേക്ഷിക്കാം.

കൊച്ചി: നമ്മുടെ സ്വന്തം കൊച്ചി മെട്രോയില്‍ ജോലി ചെയ്യാ. വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഏഴ് ഒഴിവുകളാണുള്ളത്. കെ എം ആർ എല്‍ വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ജൂനിയർ എഞ്ചിനീയർ/അസി.സെക്ഷന്‍ എഞ്ചിനീയർ (ടെലികോം, സിഗ്നലിങ്)

ഈ വിഭാഗത്തില്‍ 4 ഒഴിവുകളാണ് ലഭ്യമായിട്ടുള്ളത്. ബിടെക്, ബി.ഇ അല്ലെങ്കില്‍ മൂന്ന് വർഷ ഡിപ്ലോമ (കംപ്യൂട്ടർ / ഐടി എഞ്ചിനീയറിങ് / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് / ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിങ് ) യാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിച്ചിരിക്കുന്നത്.

ജൂനിയർ എഞ്ചിനീയർക്ക് 3 വർഷത്തേയും അസി.സെക്ഷന്‍ എഞ്ചിനീയർക്ക് 5 വർഷത്തെ പ്രവത്തിപരിചയം വേണം. ജൂനിയർ എഞ്ചിനീയർക്ക് പ്രായം 30 കവിയരുത്. അസി.സെക്ഷന്‍ എഞ്ചിനീയർക്കുള്ള പ്രായപരിധി 32 വയസ്സാണ്. ജൂനിയർ എഞ്ചിനീയർക്ക് 33740-94400 രൂപ, അസി സെക്ഷന്‍ എഞ്ചിനീയർക്ക് 35000-99700 രൂപ എന്നിങ്ങനെയാണ് ശമ്പളം.

അസിസ്റ്റന്റ് (മാർക്കറ്റിങ്)

ഈ വിഭാഗത്തില്‍ 2 ഒഴിവുകളാണുള്ളത്. 60 ശതമാനം മാർക്കോടെ ബി ബി എ / ബി ബി എം / ബികോം ( മൂന്ന് വർഷ റെഗുലർ കോഴ്സ്, അല്ലെങ്കില്‍ മാർക്കറ്റിങ്ങില്‍ എം ബി എ (റഗുലർ) ആണ് വിദ്യാഭ്യാസ യോഗ്യത. രണ്ട് വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. പ്രായം 28 കവിയരുത്. 20000 - 52300 രൂപയായിരിക്കും ശമ്പളം.

അസി.മാനേജർ (സേഫ്റ്റി)

ഒരു ഒഴിവ് മാത്രമാണുള്ളത്. ശമ്പളം - 50000 - 160000 രുപ. യോഗ്യത - എംടെക് / എം ഇ (ഫയർ ആന്‍ഡ് സേഫ്റ്റി) അല്ലെങ്കില്‍ ബി ടെക് / ബി ഇ (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്). സേഫ്റ്റിയില്‍ ഒരു വർഷ പിജി ഡിഗ്രിയും ഡിപ്ലോമയും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ബി ടെക്, ബി ഇ ഫയർ ആന്‍ഡ് സേഫ്റ്റി എഞ്ചിനീയറിങ്. അഞ്ച് വർഷത്തെ പ്രവത്തി പരിചയം ആവശ്യമാണ്. പ്രായം 35 കവിയരുത്.

അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്👇 https://kochimetro.org/careers

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు