ആശുപത്രിയില്‍ അറ്റന്‍ഡന്റ്, സെക്യൂരിറ്റി നേഴ്സ് മുതൽ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു

October 04, 2023

ആശുപത്രിയില്‍ അറ്റന്‍ഡന്റ്, സെക്യൂരിറ്റി നേഴ്സ്  മുതൽ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു 

ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു 
ഇന്റര്‍വ്യു ഇന്ന് ഉച്ച വരെ നടക്കുന്നു, വേഗം പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ഉടനെ തന്നെ പറ്റാവുന്നവർ ഇന്റർവ്യൂ പങ്കെടുക്കുക. ജോലി നേടുക.

ഗവ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ്, റേഡിയോഗ്രാഫര്‍, സെക്യൂരിറ്റി, ഫിസിയോതെറാപിസ്റ്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് 2 എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
സ്റ്റാഫ് നേഴ്സ്

തസ്തികയില്‍ ജി.എന്‍.എം/ ബി.എസ്.സി നേഴ്സിങും കേരള മിഡ് വൈവറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായം 18 നും 36 നും മധ്യേ.

റേഡിയോഗ്രാഫര്‍
ഈ തസ്തകയില്‍ ഡി.ആര്‍.ടി/എം.ആര്‍.ടിയും കേരള പാരാമെഡിക്കല്‍ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായം 18 നും 36 നും മധ്യേ.

സെക്യൂരിറ്റി
ഈ തസ്തികയില്‍ എസ്.എസ്.എല്‍.സി/തത്തുല്യം ആണ് യോഗ്യത: പ്രായം 18 നും 41 നും മധ്യേ.

ഫിസിയോതെറാപ്പിസ്റ്റ് 
ബി.പി.ടി/ഡിപ്ലോമ ഇന്‍ ഫിസിയോ തെറാപ്പിയാണ് യോഗ്യത. പ്രായം 18 നും 36 നും മധ്യേ.

ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് 2

തസ്തികയിലേക്ക് എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതയുള്ള 18 നും 41 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
മുകളിൽ പറഞ്ഞ എല്ലാ തസ്തികകള്‍ക്കും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുമായി നാളെ (ഒക്ടോബര്‍ നാല്) ഉച്ചയ്ക്ക് രണ്ടിനകം റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു.
സ്ഥലം : കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി
ഫോണ്‍: 9446031336, 04924254392.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు