കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം.
August 31, 2023
കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം.
ദേശീയ ആയുഷ്മിഷൻ വഴി ജില്ലാ ആയുർവേദ ആശുപത്രിയിലേക്കും ഒഴിവുവരാവുന്ന മറ്റ് പദ്ധതി കളിലേക്കുമായി ആയുഷ് മിഷൻ നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ അംഗീകൃത എ എൻ എം കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഒരു വർഷത്തിൽ കുറയാതെയുള്ള സർക്കാർ അംഗീകൃത ആയുർവേദ നഴ്സിംഗ് സർട്ടിഫിക്കറ്റാണ് യോഗ്യത.
പ്രതിമാസ വേതനം 14,700 രൂപ.
ഉയർന്ന പ്രായപരിധി 40 വയസ്സ്.
ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതമുള്ള അപേക്ഷ ഇടുക്കി ജില്ലയിലെ തൊടുപുഴ കാരിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ സെപ്റ്റംബർ ഏഴിന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും.
അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയും ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ സെപ്റ്റംബർ 11 ന് രാവിലെ 10 മണിക്ക് നടക്കും. ഫോൺ നമ്പർ - 04862291782
✅ നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലക്ചറർമാരുടെ താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, നെറ്റ്/പി.എച്ച്.ഡി/
എംഫിൽൽൽൽൽൽ 50 ശതമാനം മാർക്കിൽ കുറയാതെ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ 5ന് രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഫോൺ നമ്പർ - 04712222935
ഫോൺ നമ്പർ - 9400006418
✅ വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഗവ.ആയുർവേദ ഡിസ്പെൻസറിയിലേക്ക് വനിതകൾക്ക് യോഗ പരിശീലനം നൽകുന്നതിന് പരിശീലകയെ നിയമിക്കുന്നു.
നിശ്ചിത യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ സെപ്റ്റംബർ അഞ്ചിന് രാവിലെ 11 മണിക്ക് വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ നമ്പർ - 9744728861
✅ കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു പ്രൊജക്റ്റ് ഫെല്ലോയുടെ താൽക്കാലിക ഒഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
യോഗ്യത- ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീൽഡ് ബോട്ടണി/ മെഡിസിനൽ പ്ലാന്റ്സ്/സീഡ് സയൻസ് എന്നിവയിലുള്ള പ്രവർത്തി പരിചയം കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
പ്രതിമാസം 22,000 രൂപ ഫെലോഷിപ്പ്. പ്രായപരിധി 01/01/2023 ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃതമായ വയസ്സുളവ് ലഭിക്കും.
സെപ്റ്റംബർ 5 രാവിലെ 10 ന് സർട്ടിഫിക്കറ്റുകൾ സഹിതം കേരളവന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിനായി എത്തണം.
✅ ഐ.എച്ച്.ആർ.ഡി.യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പളളി മോഡൽ പോളിടെക്നിക് കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറെ നിയമിക്കുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ പി.ജി, നെറ്റ് എന്നിവയാണ് യോഗ്യത.
താത്പര്യമുള്ളവർ സെപ്റ്റംബർ ഒന്നിന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിനായി പ്രിൻസിപ്പാൾ ഓഫീസിൽ എത്തണം.
ഫോൺ നമ്പർ - 9447488348
✅ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിൽ ഡെന്റൽ ഹൈജീനിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ രണ്ടിന് നടക്കും.
രാവിലെ 10:30ന് വിഴിഞ്ഞം സാമൂഹ്യകാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സ് പൂർത്തീകരിച്ചവർക്കും, കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ ചെയ്തവർക്കും പങ്കെടുക്കാം.
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയുള്ളവർക്കും, വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ
താമസിക്കുന്നവർക്കും മുൻഗണനയുണ്ടാകുമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.
Post a Comment