എണ്ണപ്പന പ്ലാൻ്റേഷനുകളിലേക്ക് വർക്കർമാരെ നിയമിക്കുന്നു.

August 29, 2023

കേരള ഓയില്‍ പാം ഇന്ത്യയില്‍ മലയാളം അറിയുന്നവര്‍ക്ക് 100 ഒഴിവുകള്‍ | വനിതകള്‍ക്കും അവസരം – PSC പരീക്ഷ ഇല്ല.

Oil Palm India Worker Recruitment 2023:
കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡ്,വിവിധ എണ്ണപ്പന പ്ലാൻ്റേഷനുകളിലേക്ക് വർക്കർമാരെ നിയമിക്കുന്നു. മിനിമം സ്കൂള്‍ വിദ്യാഭ്യാസയോഗ്യത ഉള്ളവര്‍ക്ക് തപാല്‍ വഴി ഇതിലേക്ക് അപേക്ഷിക്കാം. യോഗ്യരായ യുവതീ യുവാക്കള്‍ക്ക് സെപ്റ്റംബര്‍ 4 വരെ അപേക്ഷിക്കാം.
കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡ്  ഇപ്പോള്‍ വര്‍ക്കര്‍  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സില്‍ താഴെ യോഗ്യത ഉള്ളവര്‍ക്ക് വര്‍ക്കര്‍ പോസ്റ്റുകളിലായി മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാറിന്റെ കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ഓഗസ്റ്റ്‌ 9  മുതല്‍ 2023 സെപ്റ്റംബര്‍ 4  വരെ അപേക്ഷിക്കാം

ജോലി ഒഴിവുകൾ (100 Vacancy)

▪️പുരുഷന്മാർ 50,
▪️സ്ത്രീകൾ 50
എന്നിങ്ങനെയാണ് ഒഴിവ്

ശമ്പളം വിവരങ്ങൾ.

▪️സ്‌കിൽഡ് വിഭാഗം – 512 രൂപ,
▪️സെമി-സ്‌കിൽഡ് വിഭാഗം – 480 രൂപ,
▪️ജനറൽ വിഭാഗം – 447 രൂപ,

കൂടാതെ പ്രതിദിന ഡി.എ. 144.33 രൂപയും ലഭിക്കും.

പ്രായ പരിധി 

18 -36 -  2005 ജനുവരി ഒന്നിനും 1987 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
എസ്.സി./എസ്.ടി.,ഒ.ബി.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
(നിലവിൽ താത്കാലിക വ്യവസ്ഥയിൽ വർക്കർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് നിബന്ധനക്കനുസരിച്ച് ഒരു വർഷം വരെ പ്രായപരിധിയിൽ ഇളവ് ലഭിക്കും.)

യോഗ്യത വിവരങ്ങൾ

സ്കൂൾ വിദ്യാഭ്യാസമുള്ളവരും എന്നാൽ പത്താം ക്ലാസിന് മേൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ അപേക്ഷിക്കുവാൻ യോഗ്യരല്ലാത്തതാണ്.

എങ്ങനെ അപേക്ഷിക്കാം.

നിർദിഷ്ട മാതൃകയിൽ അപേക്ഷ തയ്യാറാക്കി വയസ്സ്, സ്കൂൾ വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം,

ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്,
രജിസ്റ്റേഡ് ഓഫീസ്, കോടിമത,
കോട്ടയം സൗത്ത് പി.ഒ.,
കോട്ടയം – 686013 എന്ന വിലാസത്തിൽ സമർപ്പിക്കണം.

അപേക്ഷ കവറിനു പുറത്ത് “വർക്കർ നിയമനത്തിനായുള്ള അപേക്ഷ” എന്ന് രേഖപെടുത്തണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 04 (4 PM)
വിശദ വിവരങ്ങൾക്ക് www.oilpalmindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Join WhatsApp Channel