ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടൻറ് നിയമനം, സ്വീപ്പർ ജോലിയും മറ്റു ഒഴിവുകളും

August 29, 2023

 ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ജോലികളും മറ്റു ഒഴിവുകളും, Govt Accountant Job Vacancy 2023 Apply Now.2023

ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടൻറ് തസ്തികയില്‍ കരാര്‍ നിയമനംനടത്തുന്നു. നോട്ടിഫിക്കേഷന്‍ തീയതി കണക്കാക്കി പരമാവധി പ്രായപരിധി-40.

സെപ്തംബര്‍ ഏഴിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 വിലാസത്തില്‍ നിശ്ചിത ഫോമില്‍ ഫോട്ടോ പതിച്ച് യോഗ്യത പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം.

അംഗീകൃത സര്‍വകലാശാലയുടെ മാത്തമാറ്റിക്‌സ്/കൊമേഴ്‌സ് ബിരുദമാണ് ആവശ്യമായ വിദ്യാഭ്യാസയോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍-ടാലി പരിജ്ഞാനം ഉണ്ടായിരിക്കണം.

ഫോണ്‍ – 0474 2791597.

ആയുർവേദ കോളേജിൽ സാനിട്ടേഷൻ വർക്കർ ജോലി നേടാം.
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അനുബന്ധ സ്ഥാപനങ്ങളിൽ സാനിട്ടേഷൻ വർക്കർ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.
സെപ്റ്റംബർ ഏഴ് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം.

ഏഴാം ക്ലാസ് യോഗ്യതയും ശാരീരികക്ഷമതയുമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

കോളേജില്‍ സ്വീപ്പർ തസ്തിക ഒഴിവ്

പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ പാര്‍ട്ട് ടൈം സ്വീപ്പറുടെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത : എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ്

താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 4 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍  രേഖകളുമായി നേരിട്ട് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232246, 297617, 8547005084.
Join WhatsApp Channel