കാമ്പസുകളിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ, കരാർ നിയമനം വഴി ജോലി.

July 31, 2023

ഐ.ഐ.എമ്മിൽ അവസരം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ (IIM) കോഴിക്കോട്, കൊച്ചി കാമ്പസുകളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്.


(1) സപ്പോർട്ട് എൻജിനീയർ (ഐ.ടി.)
കോഴിക്കോട് ഐ.ഐ.എമ്മിലാണ് അവസരം. ഒഴിവ്-1

ശമ്പളം: 24,300 രൂപ.
യോഗ്യത: 55 ശതമാനം മാർക്കോടെ ബി.ടെക്. (സി.എസ്./സി.ഇ./ഐ.ടി.)/ ബി.ഇ. (സി.എസ്.സി.ഇ./ഐ.ടി.)/എം.സി.എ./എം.എ സി. (കംപ്യൂട്ടർ സയൻസ്/ഐ.ടി.), ഒരുവർഷത്തെ പ്രവൃത്തിപരിചയം/55 ശതമാനം മാർക്കോടെ ബി. സി.എ./ബി.എസ്സി. (കംപ്യൂട്ടർ സയൻസ്/ഐ.ടി.),

രണ്ടുവർഷത്തെ പ്രവൃത്തിപരിചയം/55 ശതമാനം മാർക്കോടെ മൂന്നുവർഷ ഫുൾടൈം ഡിപ്ലോമ.കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐ. ടി./കംപ്യൂട്ടർ ഹാർഡ് വേർ മെയിന്റനൻസ്),
രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 35 വയസ്സ്

അപേക്ഷ: imk.ac.in/vacancy എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് 3 (5 pm).

സപ്പോർട്ട് എൻജിനീയർ (സിവിൽ)

കോഴിക്കോട് ഐ.ഐ.എമ്മിലാണ് അവസരം. ശമ്പളം: 24,300 രൂപ.
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ മൂന്നുവർഷ ഫുൾടൈം ഡിപ്ലോമ, നാലുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ, സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്./ബി.ഇ.,രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ്. അപേക്ഷ: iimk.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: ജൂലായ് 24 (5 pm).

എസ്റ്റേറ്റ് സൂപ്പർവൈസർ ഒഴിവ്-1.

യോഗ്യത: ബിരുദം, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം (ഫയർ സേഫ്റ്റി, സെക്യൂരിറ്റി, ട്രാൻസ്പോർട്ട്, എസ്റ്റേറ്റ് മാനേജ്മെന്റ്). അല്ലെങ്കിൽ എസ്.എസ്.എൽ.സി., 15 വർഷത്തിൽ കുറയാത്ത സർവീസുള്ള എക്സ്-സർവീസ്മെൻ. പ്രായം: 40 വയസ്സ് കവിയരുത്. അപേക്ഷ: imk.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
അവസാന തീയതി: ഓഗസ്റ്റ് 3 (5 pm).

പ്രോജക്ട് മെന്റർ

കൊച്ചി, ഐ.ഐ.എം.കെ. കാമ്പസിൽ കരാർ നിയമനമാണ്. ശമ്പളം: 36,300 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം/ബിരുദാനന്ത രബിരുദം, പ്രവൃത്തിപരിചയം (അനലറ്റിക്കൽ റോൾ, ക്ലൈന്റ് എൻഗേജ്മെന്റ്, അക്കൗണ്ട് മാനേജ്മെന്റ്). പ്രായം: 40 വയസ്സ് കവിയരുത്. അപേക്ഷ: imk. ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി: ജൂലായ് 30.

സ്പോർട്സ് കോ-ഓർഡിനേറ്റർ ഒഴിവ്:1

ശമ്പളം: 30,000-35,000 രൂപ, യോഗ്യത: ഫിസിക്കൽ എജുക്കേഷൻ സ്പോർട്സ് സയൻ സിൽ ബിരുദം/ ബിരുദാനന്തര ബിരുദം/തത്തുല്യ യോഗ്യത അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദവും ഫിസിക്കൽ എജുക്കേഷൻ സ്പോർട്സ് സയൻസിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്.
പ്രായം: 25-40.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 8 (5pm).

ഓഫീസ് അറ്റൻഡന്റ്

ശമ്പളം: 18,000 രൂപ, യോഗ്യത:പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, 2 വർഷം പ്രവൃത്തിപരിചയം. പ്രായം: 28 കവിയരുത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 8 (5 pm).

അഡ്മിൻ അസോസിയേറ്റ്

ശമ്പളം: 24,300 രൂപ, യോഗ്യത: ബിരുദാനന്തര ബിരുദവും രണ്ടുവർഷം പ്രവൃത്തിപരിചയവും/ ബിരുദവും കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയവും. പ്രായം: 35, ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 8 (5pm).
Join WhatsApp Channel