പത്താം ക്ലാസ്സ് മുതൽ യോഗ്യത മൃഗസംരക്ഷണ വകുപ്പിൽ ഉൾപ്പെടെ ഡാറ്റാ എൻട്രി, അറ്റണ്ടന്റ്, ഫീൽഡ് മാൻ തുടങ്ങി നിരവധി ജോലി ഒഴിവുകൾ
July 31, 2023
പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് മൃഗസംരക്ഷണ വകുപ്പിൽ ഉൾപ്പെടെ ഡാറ്റാ എൻട്രി, അറ്റണ്ടന്റ്, ഫീൽഡ് മാൻ തുടങ്ങി നിരവധി ജോലി ഒഴിവുകൾ
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ വെറ്ററിനറി സർജൻ, ഡ്രൈവർ കം അറ്റന്റർ നിയമനം നടത്തുന്നു.
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പഴയന്നൂർ, തളിക്കുളം ബ്ലോക്കുകളിൽ രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിനായി (വൈകീട്ട് 6 മുതൽ രാവിലെ 6 മണിവരെ, പഴയന്നൂർ ബ്ലോക്കിൽ രാത്രി 8 മണി മുതൽ തൊട്ടടുത്ത ദിവസം രാവിലെ 9 മണിവരെ) ഓരോ വെറ്ററിനറി സർജന്മാരെ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമനം
90ൽ കുറഞ്ഞ ദിവസത്തേയ്ക്ക്
അയിരിക്കും. വെറ്ററിനറി സയൻസിൽ ബിരുദം,വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് ആവശ്യമായ യോഗ്യതകൾ. വിരമിച്ചവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം നൽകും.
പഴയന്നൂർ, മതിലകം ബ്ലോക്കുകളിൽ രാത്രി 8 മണി മുതൽ തൊട്ടടുത്ത ദിവസം രാവിലെ 9മണി വരെ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്ന രാത്രികാല വെറ്ററിനറി ഡോക്ടറുടെ സഹായികളായി ഓരോ ഡ്രൈവർ കം അറ്റന്റന്റുമാരേയും നിയമിക്കുന്നു.
യോഗ്യത പത്താം ക്ലാസ്സ് ജയം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം.
താത്പര്യമുളളവർ തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ആഗസ്റ്റ് 2 ന് രാവിലെ 10.30 ന് രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ - 0487 2361216
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പുനര്‍ നിര്‍ണ്ണയിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന്‍ സിവില്‍), ഐ.ടി.ഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാതെ യോഗ്യതയുള്ളവരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 7 നകം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 260423.
അറ്റൻഡന്റ് തസ്തികയിൽ ഒഴിവ്
എറണാകുളം സംസ്ഥാന/അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള ഒരു ഒഴിവ് നിലവിലുണ്ട്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 5ന് മുൻപ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുളള എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
ഫീൽഡ്മാൻ ഒഴിവ്
ഒരു സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫീല്‍ഡ് മാന്‍ (ഫിഷറീസ്) തസ്തികയില്‍ രണ്ട് താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് രണ്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത, സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫിഷര്‍മാന്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. പ്രായം 18-36. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458 എന്ന നമ്പറില്‍ ബന്ധപ്പെടുക
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
ചാത്തന്നൂര്‍ ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദി, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ടൂഷന്‍ നല്‍കുന്നതിന് പരിശീലകരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി എഡും യു പി വിഭാഗത്തില്‍ ടി ടി സി യുമാണ് യോഗ്യത. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് രണ്ടിന് രാവിലെ 11ന് ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോണ്‍: 8547630035, 9446525521.
ട്രെയ്‌നി ഫാര്‍മസിസ്റ്റ്: അഭിമുഖം 3ന്.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റോറിലേക്ക് ട്രെയ്‌നി ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് സ്‌റ്റൈപ്പന്റ് അടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളാണുള്ളത്. യോഗ്യത: പ്ലസ് ടു സയന്‍സ്. ഡി ഫാം അല്ലെങ്കില്‍ ബി ഫാം കോഴ്‌സ് പാസായിരിക്കണം. ഫാര്‍മസി രജിസ്‌ട്രേഷന്‍. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഓഗസ്റ്റ് 3(വ്യാഴം) എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സ്റ്റോര്‍ ഓഫീസില്‍ രാവിലെ 11 ന് നടക്കുന്ന ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം.
പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബോട്ടണി/പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദനാന്തര ബിരുദമാണ് യോഗ്യത. ഔഷധ സസ്യങ്ങൾ, ടിഷ്യു കൾച്ചർ ടെക്‌നിക്‌സ് എന്നിവയിലുള്ള ഗവേഷണ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള അറിവ് എന്നിവ അഭികാമ്യം. രണ്ടു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും നിയമാനുസൃത വയസ് ഇളവ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗർഥികൾക്ക് ഓഗസ്റ്റ് 4 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
Post a Comment