എസ്.എസ്.എല്‍.സി യോഗ്യതയും ടൈപ്പ് ചെയ്യാൻ അറിയുമെങ്കിൽ ജോലി നേടാൻ അവസരം
May 20, 2023
എസ്.എസ്.എല്‍.സി യോഗ്യതയും ടൈപ്പ് ചെയ്യാൻ അറിയുമെങ്കിൽ ജോലി നേടാൻ അവസരം.
സൈബര്‍ സ്റ്റേഷനിലേക്ക് ഡാറ്റാ എന്‍ട്രി ജോലികൾ ചെയ്യുന്നതിന് താത്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട് താത്കാലിക നിയമനം നടത്തുന്നു, പോസ്റ്റ് പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ ചെയ്യുക.
എറണാകുളം ഗവ ലോ കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ 2023 ജൂൺ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് സൈബര്‍ സ്റ്റേഷനിലേക്ക് ഡാറ്റാ എന്‍ട്രി ജോലികൾ ചെയ്യുന്നതിന് താത്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്.
എസ്.എസ്.എല്‍.സി, ഇംഗ്ലീഷ്, മലയാളം കമ്പ്യൂട്ടര്‍ ടൈപ്പ് റൈറ്റിംഗ് പരിഞ്ജാനം, ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി പ്രവൃത്തി പരിചയം, ഫോട്ടോകോപ്പി എടുക്കുക എന്നിവ അറിഞ്ഞിരിക്കണം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ മെയ് 30-ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാൾ മുമ്പാകെ ഹാജരാകണം.
✅️ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താത്കാലിക നിയമനം
എറണാകുളം ഗവ ലോ കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ 2023 ജൂൺ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് ഐക്യുഎസി യുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ജോലികൾ ചെയ്യുന്നതിന് താത്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്.
ബിരുദം, കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഐക്യുഎസി ജോലികൾ ചെയ്തുളള പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ മെയ് 29-ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാൾ മുമ്പാകെ ഹാജരാകണം.
✅️ ഗിയർ ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഗിയർ ടെക്‌നീഷ്യൻ തസ്തികയിൽ മുസ്ലീം വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. യോഗ്യത - എസ് എസ് എൽ സി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നടത്തുന്ന ഗിയർ ടെക്‌നീഷ്യൻ കോഴ്‌സ് വിജയിക്കണം, നോട്ടിക്കൽ എഞ്ചിനീയറിംഗ് പരിശീലനം എന്നിവ അല്ലെങ്കിൽ തത്തുല്യം. കപ്പലിൽ മത്സ്യബന്ധന ഉപകരണങ്ങൾ കൂട്ടി യോജിപ്പിക്കുന്നതിലും അറ്റകുറ്റപ്പണി നടത്തുന്നതിലും മത്സ്യബന്ധന വിവരശേഖരണത്തിലും
രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം - 18 നും 41 നും ഇടയിൽ
(നിയമനുസൃത വയസിളവ് അനുവദനീയം). 26500 -60700 രൂപയാണ് ശബളം. നിശ്ചിത യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 31 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. മുസ്ലീം വിഭാഗത്തിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും പരിഗണിക്കും.
Post a Comment