ഗവ. മെഡിക്കൽ കോളജ് ആശുപത്രികളിൽ ജോലി നിയമനം, വിവിധ ജില്ലകളിൽ ജോലി നേടാം

May 30, 2023

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരവധി ജോലി ഒഴിവുകൾ 


✅️ ഗവ. മെഡിക്കൽ കോളജിൽ നിയമനം
മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓഡിയോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്, കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികകളിൽ ദിവസ താത്കാലിക നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ബി.എ.എസ്.എൽ.പി ഡിഗ്രി, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവയാണ് ഓഡിയോളജിസ്റ്റിന് വേണ്ട യോഗ്യത. സ്റ്റാഫ് നഴ്‌സിന് അപേക്ഷിക്കുന്നവർ സർക്കാർ അംഗീകൃത ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ് വിജയിച്ചവരായിരിക്കണം. കേരള നഴ്‌സിങ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ നിർബന്ധമാണ്. എ.എൻ.എം കോഴ്‌സ് വിജയവും മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് നഴ്‌സിങ് അസിസ്റ്റന്റിന്റെ യോഗ്യത. കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സിന് അപേക്ഷിക്കുന്നവർ സർക്കാർ അംഗീകൃത ജി.എൻ.എം, ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് വിജയിച്ചിരിക്കണം. കേരള നഴ്‌സിങ് കൗൺസിലിന്റെ രജിസ്‌ട്രേഷനും കാത്ത്‌ലാബ് പ്രവൃത്തി പരിചയവും നിർബന്ധമാണ്. ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് ജൂൺ അഞ്ചിന് രാവിലെ പത്തിനും സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ജൂൺ ആറിന് രാവിലെ പത്തിനും നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് ജൂൺ എട്ടിന് രാവിലെ പത്തിനും കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ജൂൺ 12ന് രാവിലെ പത്തിനും അഭിമുഖം നടക്കും. താത്പര്യമുള്ള 45 വയസ്സ് തികയാത്ത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നിശ്ചിത തീയതികളിൽ രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. ഫോൺ: 0483 2762037 .

✅️ ട്രെയിനി ലാബ് ടെക്നീഷ്യൻ താൽക്കാലിക നിയമനം

ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ കളക്ഷൻ ലബോറട്ടറിയിൽ  താൽക്കാലികമായി ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു . എച്ച് ഡി.എസിന് കീഴിൽ ഒരു വർഷത്തേക്കാണ് നിയമനം

യോഗ്യത : ഗവൺമെൻറ് അംഗീകൃത ഡിഎംഎൽടി,  ബി എസ് സി എം എൽ ടി,  കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ . പ്രായം: 35 വയസ്സിൽ താഴെ. സ്റ്റെ പെന്റ് : 10000 രൂപ.
താല്പര്യമുള്ളവർ യോഗ്യത ,വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ 
ജൂൺ 5 രാവിലെ 10 30 ന് എത്തിച്ചേരുക ഫോൺ നമ്പർ : 0484  -2754000

✅️ കെയർ ടേക്കർ നിയമനം

കൊരട്ടി ഗ്രാമപഞ്ചായത്തിലെ ചിറങ്ങരയിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് വൃദ്ധജനങ്ങളെ  പരിപാലിക്കുന്നതിന് കെയർ ടേക്കറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ് എസ് എൽ സി യോഗ്യതയുള്ള ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. മാസ ഓണറേറിയം 7000 രൂപ. അപേക്ഷ ജൂൺ ഏഴിന് വൈകീട്ട് അഞ്ച് മണി വരെ സ്വീകരിക്കും.
ഫോൺ: 9495692656, 0480 2700380.

✅️ നഴ്സ് തസ്തികയിൽ ഒഴിവ്

തിരുവനന്തപുരം : വെള്ളം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയിൽ വെളള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരു നഴ്സിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിസിസിപിഎൻ പരിശീലനം ലഭിച്ച ജിഎൻഎം അല്ലെങ്കിൽ ബിഎസ്സി നഴ്സിംഗ് യോഗ്യതയുളള, ഉദ്യോഗാർത്ഥികൾ മെയ് 30 രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് വെള്ളം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.

✅️ പാലിയേറ്റീവ് നഴ്സ് നിയമനം

കണ്ണൂർ : ചിറക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്സിനെ നിയമിക്കാൻ ജൂൺ ഒന്നിന് വൈകീട്ട് മൂന്ന് മണിക്ക് അഭിമുഖം നടക്കും. കേരള നഴ്സ് കൗൺസിൽ രജിസ്ട്രേഷനുളള എ എൻ എം/ജി എൻ എം/ബി എസ് സി നഴ്സിങ്ങ് കഴിഞ്ഞ് പാലിയേറ്റീവ് സർട്ടിഫിക്കറ്റ്കോഴ്സും(ബിസിസിസിപിഎൻ, സിസിസിപിഎൻ) പാസായവർക്ക് അസ്സൽ രേഖകളുമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

✅️ കമ്മ്യൂണിറ്റി നേഴ്സ് ഒഴിവ്

തൃശൂർ കോർപ്പറേഷൻ പാലിയേറ്റിവ് പരിചരണ വിഭാഗത്തിൽ ഏഴ് തൽക്കാലിക ഒഴിവുകളിലേക്ക് കമ്മ്യൂണിറ്റി നേഴ്സുമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ അഞ്ചിന് ഉച്ചയ്ക്ക് 2 മണിക്ക് ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരണം. Cano: 0487 2356052.

✅️ ആരോഗ്യ കേരളത്തിൽ വിവിധ ഒഴിവുകൾ
ഇടുക്കി : ആരോഗ്യ കേരളം പദ്ധതിയിൽ കരാർ വ്യവസ്ഥയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡവലപ്മെന്റ് തെറാപ്പിസ്റ്റ്, ജൂനിയർ കൺസൾട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം/ എം.ഫിൽ, ആർ.സി ഐ രജിസ്ട്രേഷനുമാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികക്കുളള യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായപരിധി 2023 മെയ് ഒന്നിന് 40 വയസ്സിൽ കൂടുവാൻ പാടില്ല. മാസവേതനം 20,000 രൂപ.ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം, ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്മെന്റിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡവലപ്പ്മെന്റ്, ന്യൂ ബോൺ ഫോളോ അപ്പ് ക്ലിനിക്കിൽ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായപരിധി 2023 മെയ് ഒന്നിന് വയസ്സിൽ കൂടുവാൻ പാടില്ല. മാസവേതനം 16,180, രൂപ. ജൂനിയർ കൺസൾട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ബി.ഡി.എസ്/ ബി എസ്.സി നഴ്സിംഗ് വിത്ത് എം.പി.എച്ച് ക്വാളിഫിക്കേഷനോടുകൂടി ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം,യോഗ്യതയുളള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ആയുർവ്വേദ വിത്ത് എം.പി.എച്ച് കാരെ പരിഗണിക്കും. പ്രായപരിധി 2023 മെയ് ഒന്നിന് 40 വയസ്സിൽ കൂടുവാൻ പാടില്ല. മാസവേതനം 25,000, രൂപ. യോഗ്യരായ ഉദ്യോഗാർഥികൾ ആരോഗ്യകേരളം വെബ്സൈറ്റിൽ www.arogyakeralam.gov.in നൽകിയ ലിങ്കിൽ മെയ് 30 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 04862 232221.

✅️ ലാബ് ടെക്നീഷ്യൻ ഒഴിവ്
കോട്ടയം: നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ബി.എസ്.സി എം.എൽ.ടി യും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അപേക്ഷ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നാട്ടകം കുടുംബാരോഗ്യകേന്ദ്രത്തിൽ മേയ് 31 നകം നൽകണം

✅️ ജില്ല മെഡിബാങ്കിൽ ഫാർമസിസ്റ്റ് നിയമനം

ആലപ്പുഴ ജില്ല മെഡിബാങ്കിന്റെ വിവിധ ശാഖകളിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഡി. ഫാം യോഗ്യതയും 2 വർഷത്തെ പ്രവർത്തി പരിചയവുമുളളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡേറ്റയും വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം മെയ് 31ന് വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ (ജനറൽ) കളക്ട്രേറ്റ് ആലപ്പുഴ 688001 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവ സംബന്ധിച്ച് അറിയിപ്പ് നൽകും. വിവരങ്ങൾക്ക്
ഫോൺ: 0477 2252920.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు