ദിവസ വേതനത്തിൽ 450-750 വരെ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരങ്ങൾ
May 21, 2023
ദിവസ വേതനത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം
ദിവസ വേതനത്തിൽ കേരളത്തിൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ, പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.പരമാവധി ഷെയർ ചെയ്യുക.
മൾട്ടിപർപസ് വർക്കർ നിയമനം
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴിൽ മൾട്ടിപർപസ് വർക്കർ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
450 രൂപ പ്രതിദിന വേതന അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താൽക്കാലി കമായാണ് നിയമനം.
യോഗ്യത : പ്ലസ്ട, ഡി .സി.എ /എം.എസ് ഓഫീസ്. കമ്പ്യൂട്ടർ ഡാറ്റ എൻട്രിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 23 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സുപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
✅️ കൂടിക്കാഴ്ച 25ന്
തൃശ്ശൂർ ഗവ. മെഡിക്കൽ കോളജിൽ ഇ സി ജി ടെക്നീഷ്യൻ ദിവസ വേതനാടി സ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25ന് കാലത്ത് 10 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. 18നും 36നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ വിഎച്ച്എസ്ഇ തത്തുല്യം/ഡിപ്ലോമ ഇൻ കാർഡിയോ വസ്കുലർ ടെക്നോളജി, ഇസിജി ടിഎംടി ടെക്നിഷ്യൻ പ്രവർത്തിപരിചയം.
പ്രതിദിന വേതനം 755 രൂപ.
പ്രതിമാസം ഏറ്റവും കൂടിയ തുക 20385 രൂപ). ഫോൺ : 0487 2200310, 200319.
✅️ അപേക്ഷ ക്ഷണിച്ചു
ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിന്റെ കീഴിൽ പട്ടികവർഗ്ഗ പ്രമോട്ടർ /ഹെൽത്ത് പ്രൊമോട്ടർമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗ്ഗക്കാരിൽ എത്തിക്കുന്നതിനും സർക്കാരിൻറെ വിവിധ വകുപ്പുകൾ ഏജൻസികൾ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗ്ഗക്കാർക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുമായ സേവന സന്നദ്ധതയുള്ളവരും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളതുമായ പട്ടിക വർഗ്ഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
പി വി ജി / അടിയാ / പണിയാ / മല പണ്ടാര വിഭാഗങ്ങൾക്ക് എട്ടാംക്ലാസ് യോഗ്യത മതിയാകും.
പ്രായപരിധി 20 നും 35 നും മധ്യേയാണ് . ഹെൽത്ത് പ്രൊമോട്ടർമാരായി പരിഗണിക്കപ്പെടുന്നവർക്ക് നഴ്സിംഗ് , പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും ആയുർവേദം /പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന നൽകും . നേരിട്ടുള്ള ആഭിമുഖ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസ്, ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ ലഭ്യമാണ്. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കാൻ പാടില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 31.
രണ്ടു വർഷമായിരിക്കും നിയമന കാലാവധി. പ്രതിമാസം ടി എ ഉൾപ്പെടെ 13500 രൂപ ഓണറേറിയത്തിന് അർഹത ഉണ്ടായിരിക്കും. അപേക്ഷയോടൊപ്പം ഫോൺ നമ്പർ , ഇമെയിൽ ഐഡി എന്നിവ കൂടി ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0480 270610, 9496070362.
Post a Comment