മലബാർ ഗോൾഡിൽ ബൈക്ക് ഓടിക്കാൻ അറിയുന്നവർക്ക് ജോലി നേടാം
April 29, 2023
മലബാർ ഗോൾഡ് & ഡയമണ്ട്സിൽ ജോലി അവസരം
ഇന്ത്യയിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ മലബാർ ഗോൾഡ് &ഡയമണ്ട്സിൽ ഷോറൂമിലേക്ക് ബൈക്ക് ഓടിക്കാൻ അറിയുന്ന സ്വന്തo ആയി ടൂ വീലർ ഉള്ള ഉദ്യോഗാർത്ഥികളെ ജോലിക്കായി ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക ഷെയർ കൂടി ചെയ്യുക.
MALABAR GOLD AND DIAMONDS -
ഷോറൂമിലേക്ക് ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ് ) ഒഴിവുകളിലേക്ക് വൈക്കം ,പാലാ, കടുത്തുരുത്തി , ഈരാറ്റുപേട്ട എന്നീ സ്ഥലങ്ങളിൽ നിന്ന് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
ടൂവീലർ സ്വന്തമായുള്ള ഉദ്യോഗാർത്ഥികൾ 08.05.2023 നടക്കുന്ന WALK IN INTERVIEW -ൽ നേരിട്ടു തന്നെ എത്തിച്ചേരുക .
ആകർഷകമായ: SALARY+TA+DA+INCENTIVE മറ്റു അനുകൂല്യങ്ങളും നിങ്ങൾക്കായി
സ്ഥലം : മലബാർ ഗോൾഡ് & ഡയമണ്ട്സ്ബേക്കർ ജംഗ്ഷൻ കോട്ടയം
കോൺടാക്ട് നമ്പർ :04812560916, 9037643916
മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
അധ്യാപക ഒഴിവ് : കൊല്ലം ജില്ലയിൽ മാനേജ്മെന്റ് സ്ഥാപനത്തിൽ ഹയർ സെക്കൻഡറി ഫിസിക്സ് സീനിയർ അധ്യാപക തസ്തികയിലേക്ക് കേൾവിവൈകല്യം ഉള്ളവർക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനമുള്ള ജോലിക്ക് ഒരു ഒഴിവാണുള്ളത്. അപേക്ഷകർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത,
ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മെയ് 8ന് മുൻപായി ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യുട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 0484 - 2312944.
✅️ താത്കാലിക നിയമനം
തോളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഡയാലിസിസ് ടെക്നീഷ്യനെയും (ഈസിജിയിൽ പരിശീലീനമുള്ളർ) ആശുപത്രി ലാബിലേക്ക് പാർട്ട് ടൈം ലാബ് ടെക്നിഷ്യനെയും നിയമിക്കുന്നു. അഭിമുഖം മെയ് 10ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാവണം.
ഫോൺ: 0487 2285746
✅️ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചിറ്റാറ്റുകര പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും അങ്കണവാടി ഹെൽപ്പർമാരുടെയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പഞ്ചായത്തിലെ സ്ഥിരം താമസക്കാരാവണം.
പ്രായം 2023 ജനുവരി ഒന്നിൽ 18 വയസ്സ് പൂർത്തിയാകേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ മെയ് 10ന് വൈകിട്ട് അഞ്ചിനു മുൻപായി നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ,ചിറ്റാറ്റുകര പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭ്യമാണ്.
ഫോൺ : 0484-2448803
Post a Comment