സാമൂഹ്യനീതി വകുപ്പിലും, നവകേരളം കര്‍മ്മപദ്ധതിയിലും ആയി ജോലി നേടാൻ അവസരം
April 28, 2023
സാമൂഹ്യനീതി വകുപ്പിലും, നവകേരളം കര്‍മ്മപദ്ധതിയിലും ആയി ജോലി നേടാൻ അവസരം
വിവിധ തസ്തികകളിൽ നിയമനം നടത്തും.
നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ് സെന്ററിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തും.
കാൾ ഓഫീസർ, ഫീൽഡ് റെസ്പോൺസ് ഓഫീസർ, ടീം ലീഡർ ഒഴിവുകളിലാണ് നിയമനം. കാൾ ഓഫീസർ തസ്തകയിലേക്ക് യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോയും സഹിതം മേയ് 5നും മറ്റു രണ്ട് തസ്തികകളിലേക്ക് മേയ് 6നും രാവിലെ 10നകം സാമൂഹ്യനീതി ഡയറക്ട്രേറ്റ്, അഞ്ചാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് എത്തണം. അപേക്ഷാ ഫോം http;//swd.kerala.gov.in ൽ ലഭിക്കും. വിശദ വിവരങ്ങൾക്ക്: 04712306040.
ക്ലര്‍ക്ക് കം ഡി.റ്റി.പി ഓപ്പറേറ്റര്‍ ഒഴിവ്
നവകേരളം കര്‍മ്മപദ്ധതി പത്തനംതിട്ട ജില്ലാ ഓഫീസില്‍ ക്ലര്‍ക്ക് കം ഡി.റ്റി.പി ഓപ്പറേറ്ററുടെ താല്‍ക്കാലിക ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. നിയമന കാലയളവില്‍ സര്‍ക്കാര്‍ അംഗീകൃത വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, കെജിറ്റിഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവര്‍), കമ്പ്യൂട്ടര്‍ വേര്‍ഡ്പ്രോസസിംഗ് (ലോവര്‍) എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പ്രവര്‍ത്തിപരിചയ സാക്ഷ്യപത്രം അഭിലഷണീയം. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ കോര്‍ഡിനേറ്റര്‍, നവകേരളം കര്‍മപദ്ധതി, ജില്ലാ പ്ലാനിംഗ് ഓഫീസ്, കളക്ടറേറ്റ് പത്തനംതിട്ട, 689645 എന്ന വിലാസത്തില്‍ മെയ് ആറിന് പകല്‍ മൂന്നിനു മുമ്പായി സമര്‍പ്പിക്കണം.
സിവിൽ ഡിഫൻസിൽ വളണ്ടിയർ.
അഗ്നിരക്ഷാ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസിൽ വളണ്ടിയർമാരായി പ്രവർത്തിക്കാൻ താല്പര്യമുള്ള വിമുക്തഭടന്മാർ അവരുടെ പേര്, റാങ്ക്, നമ്പർ, മൊബൈൽ നമ്പർ, ജനന തിയ്യതി, അഡ്രസ്സ്, ഇ മെയിൽ മുതലായവ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ കത്ത് മുഖേനയോ kkdzswo@gmail.com എന്ന ഇമെയിൽ മുഖേനയോ അടിയന്തിരമായി അറിയിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2771881
Post a Comment