കേരള ഹൈക്കോടതിയിൽ അഞ്ചാം ക്ലാസ് യോഗ്യതയിൽ പാർട്ട് ടൈം സ്വീപ്പർ ആവാൻ അവസരം

April 27, 2023

കേരള ഹൈക്കോടതിയിൽ അഞ്ചാം ക്ലാസ് യോഗ്യതയിൽ പാർട്ട് ടൈം സ്വീപ്പർ ആവാൻ അവസരം

കേരള ഹൈക്കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: അഞ്ചാം ക്ലാസ് പാസായിരിക്കണം. എസ്.എസ്. എൽ.സിയോ തത്തുല്യ  യോഗ്യതയോ ഉണ്ടാവാൻ പാടില്ല.

ശമ്പളം: 13,000-21,080 രൂപ.
പ്രായമുൾപ്പെടെ വിശദമായ വിവരങ്ങൾക്ക് www.hckrecruitment.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 5 അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി: മേയ് 24 യോഗ്യത.ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക നിയമനമാണ്.

🔺മറ്റ്‌ ഒഴിവുകൾ ചുവടെ ചേർക്കുന്നു 

✅️ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകൾ

കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ 'മെയിന്റനൻസ് ആൻഡ് അപ്‌സ്‌കേലിംഗ് ഓഫ് വിട്രോ പ്ലാന്റ്‌ലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി അറ്റ് കുഴൂരിൽ രണ്ട് പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. മെയ് എട്ടിന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ (www.kfri.res.in).

കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സി’ൽ (സതേൺ റീജ്യൻ) ഡെപ്യൂട്ടി ഡയറക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. മെയ് രണ്ടിന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കണം.

ഓവർസിയർ തസ്തികയിലേക്ക് അപേക്ഷിക്കാം

ജില്ല നിർമ്മിതി കേന്ദ്രത്തിൽ ഓവർസിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) പാസ്സായിട്ടുള്ളവരും ഏതെങ്കിലും സ്ഥാപങ്ങളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായം 35 വയസ്സിനു താഴെ.

അപേക്ഷകൾ വിശദമായ ബയോഡേറ്റ സഹിതം പ്രൊജക്റ്റ് മാനേജർ, ജില്ലാ നിർമ്മിത കേന്ദ്രം, ബസാർ പി.ഒ. ആലപ്പുഴ എന്ന വിലാസത്തിലോ nirmithialp@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ നൽകണം.
ഫോൺ: 0477 - 2962401.

✅️ ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻ സസിൽ (എയിംസ്) അധ്യാപകരുടെ 91 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ 28, അഡീഷണൽ പ്രൊഫസർ- 21, അസോസിയേറ്റ് പ്രൊഫസർ 15, അസിസ്റ്റന്റ് പ്രൊഫസർ - 27 എന്നിങ്ങനെയാണ് ഓരോ തസ്തികയിലെയും ഒഴിവുകൾ.

വകുപ്പുകൾ: അനാട്ടമി, അനസ്തീഷ്യോളജി, ബയോകെമിസ്ട്രി, കാർഡിയോളജി, കാർ ഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി, ഡെർമറ്റോളജി, എൻഡോക്രിനോളജി, ഇ.എൻ.ടി., ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽസർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഓങ്കോളജി, മൈക്രോബയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോ പീഡിക്സ്, പതോളജി ആൻഡ് ലാബ്, പീഡി യാട്രിക്സ്, പീഡിയാട്രിക് സർജറി, ഫാർമക്കോ ളജി, ഫിസിയോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറാപ്പി, സർജിക്കൽ ഓങ്കോളജി, ട്രാൻഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമാ ആൻഡ് എമർജൻസി.

വിശദവിവരങ്ങൾക്ക് www.aiimsrbl.edu.in കാണുക. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അവസാന തീയതി മേയ് 5.

Join WhatsApp Channel