ആയുർവേദ കോളേജ് ആശുപത്രിയിൽ ഏഴാം ക്ലാസ്സ് മുതൽ യോഗ്യതയിൽ ജോലി നേടാം
April 29, 2023
ഗവൺമെന്റ് ആയുർവേദ കോളേജിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു
ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള തസ്തികകളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
പ്രവൃത്തി പരിചയം അഭിലക്ഷണീയം.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് ആറിന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ 0484 2777489, 0484 2776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയുവാൻ സാധിക്കും. പ്രായപരിധി 50 വയസ്സ് വരെ.
വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ (ഒരു ഒഴിവ്) യോഗ്യത എസ്.എസ്.എല്‍.സി/ഐടിഐ/ഐടിസി.
വെയ്റ്റർ (കാന്റീൻ) (ഏഴ് ഒഴിവ്) യോഗ്യത ഏഴാം ക്ലാസ്.
ഇലക്ട്രീഷ്യൻ (രണ്ട് ഒഴിവ്) യോഗ്യത എസ്.എസ്.എല്‍.സി/ഐടിഐ/ഐടിസി.
മറ്റു ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു
കരാര്‍ നിയമനം
ജില്ലയിലെ ഒരു കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പട്ടികജാതി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ട്രാക്ടര്‍ ഡ്രൈവറുടെ ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ 29 ന് മുമ്പ് അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റല്‍ ചെയ്യണം. പ്രായപരിധി 18-30 (അനുവദനീയ വയസിളവ് എസ്.സി -35). വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് യോഗ്യതയും, സാധുവായ ട്ക്രാക്ടര്‍ ഡ്രൈവിംഗ് ലൈസന്‍സ്, നിശ്ചിത മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. മോട്ടോര്‍ മെക്കാനിസത്തിലുളള കഴിവ്.
ശമ്പളം പ്രതിമാസം 27462 രൂപ.
മഹാരാജാസ് കോളേജില്‍ അതിഥി അധ്യാപക ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട് . യോഗ്യത : ആർക്കിയോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന . പ്രവൃത്തിപരിചയം അഭിലഷണീയം . നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്ചർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം . താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് നാലിനു രാവിലെ 10 -ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക.
കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്റ്റർ ഒഴിവ്
കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡിൽ ജൂനീയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24000 രൂപ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ മെയ് രണ്ടിന് രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം. മെക്കാനിക്കൽ മെറ്റലർജി (പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് മെക്കാട്രോണിക്സ് തുടങ്ങിയവയിൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ൽ അംഗീകൃത മൂന്ന് വർഷ ഡിപ്ളോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ എൻ.ടി.സി/ എൻഎ സി യും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
Post a Comment