ക്ലര്‍ക്ക് കം ഡി.റ്റി.പി ഓപ്പറേറ്റര്‍ & ക്ലാർക്ക് കം ഡാറ്റാ എൻട്രി ഒപ്പറേറ്റർ ജോലി നേടാം

April 30, 2023

ക്ലര്‍ക്ക് കം ഡി.റ്റി.പി ഓപ്പറേറ്റര്‍ & ക്ലാർക്ക് കം ഡാറ്റാ എൻട്രി ഒപ്പറേറ്റർ ജോലി നേടാം 

നവകേരളം കര്‍മ്മപദ്ധതി പത്തനംതിട്ട ജില്ലാ ഓഫീസില്‍ ക്ലര്‍ക്ക് കം ഡി.റ്റി.പി ഓപ്പറേറ്ററുടെ താല്‍ക്കാലിക ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

നിയമന കാലയളവില്‍ സര്‍ക്കാര്‍ അംഗീകൃത വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, കെജിറ്റിഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവര്‍), കമ്പ്യൂട്ടര്‍ വേര്‍ഡ്പ്രോസസിംഗ് (ലോവര്‍) എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം.

അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പ്രവര്‍ത്തിപരിചയ സാക്ഷ്യപത്രം അഭിലഷണീയം. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ

ജില്ലാ കോര്‍ഡിനേറ്റര്‍, നവകേരളം കര്‍മപദ്ധതി, ജില്ലാ പ്ലാനിംഗ് ഓഫീസ്, കളക്ടറേറ്റ് പത്തനംതിട്ട, 689645 എന്ന വിലാസത്തില്‍ മെയ് ആറിന് പകല്‍ മൂന്നിനു  മുമ്പായി സമര്‍പ്പിക്കണം.

Nipun Bharath Mission Application Invited for Clerk cum Data Entry Operator Apply Now
സമഗ്ര ശിക്ഷാ കേരളം ആലപ്പുഴയുടെ കീഴിൽ നിപുൺ ഭാരതുമായി (DPMU) ബന്ധപ്പെട്ട് ക്ലാർക്ക് കം ഡാറ്റാ എൻട്രി ഒപ്പറേറ്റർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങൾ

1.  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം

2. ഡാറ്റാ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്റ്റ്വെയർ എന്നിവയിൽ എൻ.സി.വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റ എൻട്രിയിൽ ഗവൺമെൻറ് അംഗീകാരമുള്ള സർട്ടിഫിക്കറ്റ്.

 3. മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ്
4. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം.

5. ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.

6. B.Ed./DL Ed യോഗ്യത അഭിലഷണീയം

7. പ്രായപരിധി 36 (സംവരണ ഇളവ് ഒ.ബി.സി 3 വർഷം, എസ്.സി/എസ്.റ്റി-5 വർഷം

ഒഴിവുകളുടെ എണ്ണം 1 (ഒന്ന് )

അപേക്ഷ അയക്കേണ്ട വിലാസം
ജില്ലാ പ്രോജക്ട് ഒഫീസറുടെ കാര്യാലയം

സമഗ്ര ശിക്ഷാ ആലപ്പുഴ (എസ്.എസ്.കെ)
ഗവ.മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്.എസ് കോമ്പൗണ്ട്, സിവിൽ സ്റ്റേഷൻ വാർഡ്, സിവിൽ സ്റ്റേഷൻ പി.ഒ – 688001,

Documents required
▪️Application
▪️Biodata
Self attested Copy of certificates (All)
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 02.05.2023, വൈകുന്നേരം 5 മണി വരെ.



ജോലി ഒഴിവ്

 കൊല്ലം   ജില്ലയിലെ ഒരു മാനേജ്മെന്റ്  സ്ഥാപനത്തിലേക്ക് എച്ച്എസ്എസ് ടി (സീനിയര്‍) ഫിസിക്സ്  തസ്തികയിൽ കേൾവി വൈകല്യമുള്ളവർക്കായി സംവരണം ചെയ്ത  ഒരു സ്ഥിരം ഒഴിവ്  നിലവിലുണ്ട്. യോഗ്യത         എംഎസ് സി ഫിസിക്സില്‍ 50 ശതമാനം മാര്‍ക്ക്, ഫിസിക്കല്‍ സയന്‍സില്‍ ബിഎഡ്  , എം.എഡ്/എം.ഫില്‍/സെറ്റ്/നെറ്റ്. ശമ്പള സ്കെയിൽ   55200 – 1,15,300, പ്രായം       2023 ജനുവരി ഒന്നിന്  40 വയസ്സ് കവിയാൻ പാടില്ല.
നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി വിദ്യാഭ്യാസ  യോഗ്യത, ഭിന്നശേഷിത്വം   എന്നിവ  തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സാഹിതം  മെയ് എട്ടിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഓ സി  ഹാജരാക്കണം.   
Join WhatsApp Channel