ദിവസ വേതനാടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം
March 24, 2023
ദിവസ വേതനാടിസ്ഥാനത്തിൽ ജോലി കീം 2023 – സ്ക്രൂട്ടിനി ആവാം
പ്രൊഫഷണൽ ഡിഗ്രി കോഴ്സ് പ്രവേശനത്തിനായുള്ള (കീം 2023) അപേക്ഷകളുടെ സ്ക്രൂട്ടിനി ജോലികൾക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് പ്ലസ്ടു പാസായതും കമ്പ്യൂട്ടർ അറിയാവുന്നതുമായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത പ്രൊഫോർമയിലെ ബയോഡാറ്റ മാർച്ച് 25നകം പ്രവേശന പരീക്ഷാ കമ്മീഷണർ, അഞ്ചാം നില, ഹൗസിങ് ബോർഡ് ബിൽഡിങ്സ്, ശാന്തി നഗർ, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിലോ ceekinfo.cee@kerala.gov.in എന്ന ഇ-മെയിലിലോ അയയ്ക്കണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക്: 0471-2525300, www.cee-kerala.org.
✅️ ട്രസ്റ്റി നിയമനം
ആലത്തൂര്‍ താലൂക്കിലെ കോട്ടായി ശ്രീ ചിമ്പ ക്ഷേത്രത്തിലും കുത്തനൂര്‍ ശ്രീ കോതമംഗലം ശിവക്ഷേത്രത്തിലും ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് 31 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.
✅️ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖേന ചിറ്റൂര്‍ ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ, കുടുംബശ്രീ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. പ്രായം 25 നും 45 നും മധ്യേ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. താത്പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ നല്‍കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627.
✅️ ലീഗല്‍ ഡിഫന്‍സ് കൗണ്‍സല്‍ സിസ്റ്റത്തില്‍ നിയമനം
സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴിലെ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സല്‍ സിസ്റ്റത്തില്‍ (എല്‍.എ.ഡി.എസ്) ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് /ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ന്റ്/പ്യൂണ്‍ നിയമനം നടത്തുന്നു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബിരുദം, വേര്‍ഡ് പ്രോസസിങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടൈപ്പിങ് എന്നീ യോഗ്യതയുള്ളവര്‍ക്ക് ഓഫീസ് അസിസ്റ്റന്റിനും ബിരുദം, വേര്‍ഡ് ആന്‍ഡ് ഡാറ്റാ പ്രൊസസിങ്, ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ്(ടെലിഫോണ്‍, ഫാക്സ് മെഷീന്‍, സ്വിച്ച് ബോര്‍ഡ് തുടങ്ങിയവ) ടൈപ്പിങ് എന്നീ യോഗ്യതയുള്ളവര്‍ക്ക് റിസപ്ഷനിസ്റ്റ്/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്കും പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഓഫീസ് അറ്റന്‍ന്റിനും അപേക്ഷിക്കാം.
പ്രായപരിധി 2023 ഫെബ്രുവരി 28 ന് 35 വയസ് കവിയരുത്. ജുഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച 60 വയസ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറം www.kelsa.nic.in ലും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസിലും ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ബന്ധപ്പെട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിക്ക് മാര്‍ച്ച് 30 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 9188524181.
Post a Comment