കേരള സർക്കാർ ആശുപത്രികളിലെ നിരവധി ജോലി ഒഴിവുകൾ

March 03, 2023

കേരള സർക്കാർ ആശുപത്രിയിലെ നിരവധി ജോലി ഒഴിവുകൾ

കേരളത്തിൽ വന്നിട്ടുള്ള വിവിധ സർക്കാർ ആശുപത്രിയിലെ നിരവധി ജോലി ഒഴിവുകൾ ആണ് താഴെ പോസ്റ്റിൽ കൊടുത്തിരിക്കുന്നത്, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക,  വിവിധ ജില്ലകളിൽ ആയി ജോലി നേടാവുന്നതാണ്.

✅️ താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴില്‍ സീനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്, ജൂനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ് എന്നീ തസ്തികളില്‍ താല്‍ക്കാലിക ഒഴിവ്. 

സീനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്:

യോഗ്യത:  ഡിഗ്രി/അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമ കോഴ്‌സ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്‌കേഷന്‍, അഞ്ച്   വര്‍ഷത്തെ പ്രവൃത്തി പരിചയം.

ജൂനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്:

യോഗ്യത: ഡിഗ്രി/അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഡയാലിസിസ് ടെക്‌നീ്ഷ്യന്‍ ഡിപ്ലോമ കോഴ്‌സ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.  ഉയര്‍ന്ന പ്രായപരിധി 40 വയസ്. (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന).

താത്പര്യമുളളവര്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com  ഇ-മെയിലിലേക്ക് മാര്‍ച്ച് എട്ടിനകം അയക്കണം.

ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഡയാലിസിസ് ടെക്‌നീഷ്യന്‍ സീനിയര്‍/ജൂനിയര്‍ എന്ന് ഇ-മെയില്‍ സബ്‌ജെക്ടില്‍ വൃക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്നും ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

✅️ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പാലക്കാട് ജില്ലയിൽ സ്റ്റാഫ് നേഴ്സ് (പാലിയേറ്റീവ് കെയർ തസ്തികയിലേക്ക് വിവിധ സ്ഥാപനങ്ങളിൽ ആവശ്യാനുസരണം കരാർ ആരോഗ്യ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി 10-03-2023 (വെള്ളി) രാവിലെ 09.30 മണിക്ക് പാലക്കാട് നൂറണി എൻ.എച്ച്.എം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നു നടത്താൻ

തസ്തിക
സ്റ്റാഫ് നേഴ്സ് (പാലിയേറ്റീവ് കെയർ)

യോഗ്യത: ജനറൽ നഴ്സിംഗ് പരിശീലനം or ബി.എസ്.സി നഴ്സിംഗ് olm (GNM or BSc Nursing) BCCPN പരിശീലനം നിർബന്ധം, KNMC രജിസ്ട്രേഷൻ നിർബന്ധം

പ്രായപരിധി: 01-03-2023-ന് 40 വയസ്സ് കവിയരുത് പ്രതിമാസ ഏകീകൃത വേതനം: 17000/-

ഉദ്യോഗാർത്ഥികൾ വയസ്സ് യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ പകർപ്പ് എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കേണ്ടതാണ്. നിശ്ചിത യോഗ്യതയില്ലാത്തവർ കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കേണ്ടതില്ല കൂടുതൽ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിവരങ്ങൾക്കായി

നോട്ടിഫിക്കേഷനിൽ നൽകിയ യോഗ്യതയില്ലാത്ത പക്ഷം ഉദ്യോഗാർത്ഥികളെ നിരസിക്കുന്നതാണ്.

NHM(Arogyakeralam) NGS 219,
Near Sarada Sankara Kalyanamandapam,
Noorani village, Noorani PO
Palakkad 678 004, Ph.No.0491-2504695

✅️ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഒരു കാത്താബ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത പ്ലസ് ടു സയൻസ് ബാച്ചർ ഓഫ് കാർഡിയോവാസ്കുലർ ടെക്നോളജിയിൽ (BCVT) ബിരുദം, BCVT യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കാർഡിയോവാസ്കുലർ ഡിപ്ലോമ (DCVT) ഉള്ള ഉദ്യോഗാർത്ഥികളെ പരിഗണിക്കും.

എക്കോ കാർഡിയോഗ്രാഫി ചെയ്യുന്നതിൽ കഴിവുള്ളവർ ആയിരിക്കണം. പ്രായപരിധി 20-36. താത്പപര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം മാർച്ച് ആറിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ പകൽ 11 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കണം.. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ മാത്രമായിരിക്കും.

✅️ റേഡിയോഗ്രാഫർ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സർക്കാർ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കു കീഴിൽ റേഡിയോഗ്രാഫർ തസ്തികയിൽ ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 2023 മാർച്ച് 3 ന് മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

പ്രായ പരിധി 18-36. നിയമാനുസൃത വയസിളവ് അനുവദനീയം.

വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ നിന്നുള്ള ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി/റേഡിയോഗ്രാഫിയിൽ കേരള സർക്കാർ അംഗീകൃത ബിഎസ്സി. കൂടുതൽ വിവരങ്ങൾക്ക് 0484 2422458.

✅️ ഫാർമസിസ്റ്റ് ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 10 ന് വൈകിട്ട് 3.30 വരെ അപേക്ഷ  സ്വീകരിക്കും. വിശദ വിവരങ്ങൾ www.rcctvm.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

✅️ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

നെട്ടൂര്‍ എ.യു.ഡബ്ല്യു.എം(AUWM) ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിലേക്ക് എംഎസ്‌സി മൈട്രോബയോളജി പാസായ എന്‍എബിഎല്‍(NABL) ലാബുകളില്‍ പ്രവര്‍ത്തിപരിചയമുളള ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസ വേതനാ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

 താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 4 ന് 10:30ന് നേരിട്ട് ഈ സ്ഥാപനത്തില്‍ ഹാജരാകണം. വിലാസം: സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ്, നെട്ടൂര്‍ പി.ഒ, കൊച്ചി-682040.
ഫോണ്‍: 0484 2960429.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు