ദിവസവേതനം1455 രൂപ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ ജോലി നേടാം

March 27, 2023

ജല്‍ജീവന്‍മിഷന്‍ പദ്ധതിയില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഒഴിവ്

ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ പ്രൊജക്ട് മാനേജര്‍ തസ്തികയില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഒഴിവ്.

സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദവും, ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.

ദിവസവേതനം 1455 രൂപ. യോഗ്യതയുടെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 10ന് വൈകിട്ട് അഞ്ചിനകം മെമ്പര്‍ സെക്രട്ടറി ആന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.എച്ച്.ഡിവിഷന്‍, കേരള വാട്ടര്‍ അതോറിറ്റി വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 04994 256411.

✅️ ഡാറ്റാ അനലിസ്റ്റ് ഒഴിവ്

നവകേരളം കര്‍മപദ്ധതി സംസ്ഥാന ഓഫീസില്‍ കരാര്‍ അല്ലെങ്കില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു ഡാറ്റാ അനലിസ്റ്റ് ഒഴിവുണ്ട്. യോഗ്യത-കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം അല്ലെങ്കില്‍ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ എം സി എ. സമാന തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഏപ്രില്‍ 10 നകം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, നവകേരളം കര്‍മപദ്ധതി, ബി എസ് എന്‍ എല്‍ ഭവന്‍ മൂന്നാംനില, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001 വിലാസത്തില്‍ ലഭ്യമാക്കണം.
ഫോണ്‍: 0471 2449939.

✅️ ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക ജോലി ഒഴിവ്

കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ മെഷിന്‍ ടൂള്‍ മെയിന്റനന്‍സ് ട്രേഡില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ (OC) ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. മെഷീന്‍ ടൂള്‍ മെയിന്റനന്‍സില്‍ NCVTസര്‍ട്ടിഫിക്കറ്റും 7 വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്‌ളോമ 3 വര്‍ഷം/ ഡിഗ്രി 2 വര്‍ഷവുംപ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് എന്‍ജിനീയറിംഗില്‍ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും. മണിക്കൂറിന് 240 രൂപാ നിരക്കില്‍ പരമാവധി 24,000 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 28ന് രാവിലെ 11 ന് എ.വി.ടി.എസ്. പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
ഫോണ്‍ നമ്പര്‍- 8089789828 ,0484-2557275.

✅️ നവകേരളം കര്‍മപദ്ധതിയില്‍ ഡാറ്റ അനലിസ്റ്റ് ഒഴിവ്

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസില്‍ കരാര്‍ അല്ലെങ്കില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു ഡാറ്റാ അനലിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത-കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം അല്ലെങ്കില്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ എം.സി.എ.. സമാന തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം  അപേക്ഷിക്കണം. അവസാന തീയതി  ഏപ്രില്‍ 10 . വിലാസം-അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, നവകേരളം കര്‍മപദ്ധതി, ബി.എസ്.എന്‍.എല്‍. ഭവന്‍ മൂന്നാംനില, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001
Join WhatsApp Channel
Right-clicking is disabled on this website.