കേരളത്തിൽ ഇന്നു വന്നിട്ടുള്ള ജോലി ഒഴിവുകൾ, government of kerala jobs
January 24, 2023
കേരളത്തിൽ ഇന്നു വന്നിട്ടുള്ള ജോലി ഒഴിവുകൾ, government of kerala jobs
കേരളത്തിൽ നാളെ മുതൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി അവസരങ്ങൾ പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.
അങ്കണവാടി ഹെല്‍പ്പര്‍/ വര്‍ക്കര്‍ നിയമം.
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍/ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എന്‍. പുരം പി.ഒ.,- 688582 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 9188959688
✅️ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
V-GUARD ഡിസ്ട്രിബ്യൂട്ടർ ഓഫിസിൽ താഴെ കാണിച്ചിരിക്കുന്ന ഏരിയകളിൽ സെയിൽസ് എക്സിക്യൂട്ടിവ് ഒഴിവുകളുണ്ട്
വടകര - കുറ്റിയാടി,ബാലുശ്ശേരി - മുക്കം
Contact:9072060009
നിരവധി ജോലി ഒഴിവുകൾ
മണ്ണുത്തി ആറാം കല്ല് 4 വർഷമായി പ്രവർത്തിക്കുന്ന SICHER INNOVATIVE SOLUTIONS എന്ന ENERGY SECTOR സ്ഥാപനത്തിന് താഴെ പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
(എക്സ്പീരിയൻസുള്ളവർക്ക് മുൻഗണ)
SALES ENGINEER : 4 vacancies
Qualification: Graduate
Requirements: Two wheeler and laptop
Sales executives: 6 vacancies
Qualification: Diploma/ITI
Requirements: Two wheeler
Solar Site engineer: 2 no.s
Qualification: Diploma/ITI/ Graduate
Requirements: Two wheeler.
താൽപര്യമുള്ളവർ CV താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്യുക
9947863387(Only whatsapp)
Note: Avoid phone calls, Send CV as well as your queries through whatsapp only.
ആകർഷകമായ ശമ്പളം+ incentives package ഉറപ്പ് നൽകുന്നു.
മലബാര്‍ ദേവസ്വം ബോര്‍ഡ് ട്രസ്റ്റി നിയമനം
ഒറ്റപ്പാലം താലൂക്കിലെ ശ്രീകൃഷ്ണപുരം മണ്ണംപറ്റ ശ്രീ പച്ചായില്‍ ക്ഷേത്രം, നെല്ലായയിലെ ശ്രീ നെല്ലായ ക്ഷേത്രം, കണ്ണിയംമ്പുറം ശ്രീ ഊട്ടുപുര ഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഫെബ്രുവരി 10 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും ലഭിക്കും. കണ്ണിയംമ്പുറം ശ്രീ ഊട്ടുപുര ഗണപതി ക്ഷേത്രത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും അപേക്ഷ ഫോറം ലഭിക്കും. ഫോണ്‍: 0491 2505777.
സ്റ്റാഫ് നഴ്‌സ് നിയമനം; വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 31 ന്
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലുള്ള പി.വി.റ്റി.ജി ഊരുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പ്രത്യേക മെഡിക്കല്‍ യൂണിറ്റില്‍ താത്ക്കാലിക സ്റ്റാഫ് നഴ്‌സ് (അലോപ്പതി) നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 31 ന് നടക്കും. യോഗ്യത പ്രീഡിഗ്രി/പ്ലസ് ടു/ വി.എച്ച്.എസ്.സി (സയന്‍സ് വിഷയങ്ങള്‍), അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി നഴ്‌സിങ്/മൂന്ന് വര്‍ഷത്തെ ജി.എന്‍.എം. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 20 നും 41 നും മധ്യേ. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജനുവരി 31 ന് ഉച്ചയ്ക്ക് രണ്ടിന് അട്ടപ്പാടി അഗളി ഐ.റ്റിഡി.പി ഓഫീസില്‍ നടക്കുന്ന വാക്ക്- ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 04924 254382.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ് 2 ഡി, 3ഡി, 3ഡി എസ് മാക്സ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 8078140525, ഇ-മെയില്‍ : kacmlply@gmail.com
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: അഭിമുഖം ജനുവരി 25-ന്
ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ അഡ്വാന്‍സ്ഡ് സര്‍വേയിംഗ് കോഴ്സിലേക്ക് താത്ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ഡി.ജി.പി.എസ്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഡി.ജി.പി.എസ്. പ്രവര്‍ത്തിപ്പിക്കുന്നതില്‍ ആറു മാസത്തെ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ജനുവരി 25-ന് രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തിനെത്തണം.
ഫോണ്‍: 0479 2452210, 2953150
ഡിജിറ്റല്‍ സര്‍വെ ഹെല്‍പ്പര്‍ അഭിമുഖം 28 +
സര്‍വെയും ഭൂരേഖയും വകുപ്പ് -ഡിജിറ്റല്‍ സര്‍വെ ഹെല്‍പ്പര്‍ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയ്മെന്റില്‍ നിന്നും ലഭ്യമായ ലിസ്റ്റ് പ്രകാരം 2022 നവംബര്‍ 20ന് പത്തനംതിട്ട ജില്ലയില്‍ നടത്തിയ എഴുത്ത് പരീക്ഷയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 28, 30, 31 തീയതികളില്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയും പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖം നടക്കും. അറിയിപ്പ് രജിസ്റ്റേര്‍ഡ് തപാലായി ഉദ്യോഗാര്‍ഥികള്‍ക്ക് അയച്ചിട്ടുണ്ട്.
Post a Comment